ഗോള്‍ഡന്‍ വിസ മുതലാളിമാര്‍ക്ക് മാത്രമല്ല; ടെക്കികളെ ആകര്‍ഷിക്കാനും യു.എ.ഇ, നിര്‍മിത ബുദ്ധിക്കാര്‍ക്ക് റെഡ് കാര്‍പ്പെറ്റ്

രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍
Canva
Golden visa
Published on

യുഎഇ ഗോള്‍ഡന്‍ വിസയെ കുറിച്ചുള്ള പൊതുധാരണ മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പണക്കാര്‍ക്ക് മാത്രമുള്ളതാണ് ഗോള്‍ഡന്‍ വിസയെന്ന ധാരണ തിരുത്താനാണ് യു.എ.ഇയുടെ ശ്രമം. ധനികരെ മാത്രം ആകര്‍ഷിക്കുന്ന നിലപാട് മാറ്റി ടെക്‌നോളജി രംഗത്തെ വിദഗ്ധരെ എമിറേറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ ഗോള്‍ഡന്‍ വിസയെ ഉപയോഗപ്പെടുത്തുകയാണ് ഇപ്പോള്‍. സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് മികച്ച പ്രൊഫഷണലുകളെ യുഎഇയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

മൂന്നു മേഖലകള്‍ക്ക് മുന്‍ഗണന

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൈമറ്റ് ടെക്, ഡിജിറ്റല്‍ ടെക്‌നോളജി എന്നീ മേഖലകളില്‍ മികച്ച പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനത്തിന് മാത്രം പ്രാധാന്യം നല്‍കുന്നതിന് പകരം മികച്ച ടെക്കികളെ യുഎഇയുടെ ദീര്‍ഘകാല വികസനത്തിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഗോള്‍ഡന്‍ വിസയിലുടെ നിക്ഷേപകര്‍ കൂടുതലായി യുഎഇയില്‍ എത്തിയതോടെ മികച്ച പ്രൊഫഷണലുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കാനാണ് ഗോള്‍ഡന്‍ വിസ പ്രൊഫഷണലുകള്‍ക്ക് കൂടി നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രൊഫഷണലുകള്‍ ഇല്ലെങ്കില്‍ നിക്ഷേപങ്ങള്‍ക്ക് വളരാനാകില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. ഐടി മേഖലക്ക് പുറമെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലേക്ക് ഗോള്‍ഡന്‍ വിസ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷം, ഒന്നര ലക്ഷം വിസകള്‍

2019 ലാണ് യുഎഇ ഗോള്‍ഡന്‍ വിസപദ്ധതി തുടങ്ങിയത്. കോവിഡിന് ശേഷം വിസക്ക് അന്താരാഷ്ട്ര തലത്തില്‍ ഡിമാന്റ് വര്‍ധിച്ചു. 2023 മുതല്‍ ഇതുവരെ 1,58000 ഗോള്‍ഡന്‍ വിസകളാണ് നല്‍കിയത്. ഇതില്‍ 40 ശതമാനം നിക്ഷേപകര്‍ക്കായിരുന്നു. 50 ശതമാനം പേര്‍ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരും 22 ശതമാനം പേര്‍ വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമാണ്. ബാങ്കിംഗ്, എ.ഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, പരിസ്ഥിതി സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകള്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ കൂടുതലുള്ളത്.

ഗോള്‍ഡന്‍ വിസ നേടുന്ന പ്രൊഫഷണലുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം യുഎഇ നല്‍കുന്നുണ്ട്. ഒരു സ്‌പോണ്‍സറുടെ കീഴില്‍ പ്രവര്‍ത്തിക്കണമെന്ന നിബന്ധനയില്ല. സംരംഭങ്ങള്‍ തുടങ്ങുന്നതിനോ കണ്‍സള്‍ട്ടന്‍സി നടത്തുന്നതിനോ അവര്‍ക്ക് തടസമില്ല. 10 വര്‍ഷത്തേക്ക് സ്വതന്ത്രമായ റെസിഡന്‍സി പെര്‍മിറ്റ് നല്‍കും. നിക്ഷേപകരായി എത്തുന്നവര്‍ക്ക് ഏത് മേഖലയിലേക്കും നിക്ഷേപങ്ങള്‍ മാറ്റുന്നതിനുള്ള സൗകര്യവും നല്‍കി വരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com