അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ ഊബര്‍

ആഗോളതലത്തില്‍ ടെക്‌നോളജി സെന്ററാകാന്‍ മത്സരിക്കുന്ന ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് അദാനി-യുബര്‍ പദ്ധതിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു
അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ ഊബര്‍
Published on

അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഡേറ്റ സെന്റ് സ്ഥാപിക്കാന്‍ ആഗോള രംഗത്തെ മുന്‍നിര കമ്പനിയായ യുബര്‍ (Uber). ഇന്ത്യയിലെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുബറിന്റെ നീക്കം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായി അഹമ്മദാബാദില്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷം യുബര്‍ സിഇഒ ഡാര ഖോസ്‌റോഹായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വര്‍ഷം അവസാനത്തോടെ ഡേറ്റ സെന്റര്‍ ഹബ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബെംഗളൂരുവില്‍ ഇതിനകം തന്നെ യുബറിന് വലിയൊരു ടെക്‌നോളജി ഹബ് ഉണ്ട്. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ സെന്ററാണിത്.

അവസരങ്ങളുടെ ഇന്ത്യ

ആഗോളതലത്തില്‍ ടെക്‌നോളജി സെന്ററാകാന്‍ മത്സരിക്കുന്ന ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് അദാനി-യുബര്‍ പദ്ധതിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഇന്ത്യയെ ഏറ്റവും വളര്‍ച്ച സാധ്യതയുള്ള വിപണിയായിട്ടാണ് കാണുന്നത്. ഇന്ത്യയുടെ ഉയര്‍ന്ന ഡിജിറ്റല്‍വല്‍ക്കരണവും എഐ ആവശ്യകതയും ഭാവിയില്‍ വലിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

അഞ്ചുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ യുബര്‍ സിഇഒ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയെ കേന്ദ്രീകരിച്ച് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് അദ്ദേഹം കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി.

അദാനിയുടെ എഐ പദ്ധതികള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുല്‍ വിപുലമായ നിക്ഷേപങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തി കൊണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിളുമായി ചേര്‍ന്ന് എഐ ഡേറ്റസെന്റര്‍ സ്ഥാപിക്കാന്‍ അദാനികണക്‌സ് (Adaniconnex) ധാരണയിലെത്തിയിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 15 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഭാരതി എയര്‍ടെല്ലും പങ്കാളികളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com