Begin typing your search above and press return to search.
ഇ-വീസയിലേക്ക് മാറാന്‍ യു.കെ സമയം നീട്ടിയിട്ടുണ്ട്, കൂടുതല്‍ അറിയാം
യു.കെ യില്‍ ഇ-വീസ യിലേക്ക് മാറുന്നതിനുളള സമയപരിധി 2025 മാർച്ച് വരെ നീട്ടി നല്‍കി. വീസ കൈവശം ഉള്ളവർ പൂർണ്ണമായും 2025 മാർച്ചിനുളളില്‍ ഓൺലൈൻ ഇ-വീസ സംവിധാനത്തിലേക്ക് മാറണം. അന്താരാഷ്‌ട്ര യാത്രയ്‌ക്കായി ഈ സമയപരിധി വരെ ഫിസിക്കൽ രേഖകള്‍ സ്വീകരിക്കുന്നതാണ്.
ഡിസംബറോടെ വീസ കൈവശം ഉള്ളവർ പൂര്‍ണമായും ഇ-വീസ സംവിധാനത്തിലേക്ക് മാറണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഒട്ടേറെ പേര്‍ ഇനിയും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനുണ്ട്. അതുകൊണ്ടാണ് സമയപരിധി നീട്ടിയത്.
3.1 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ ഇ-വീസയിലേക്ക് മാറിയിട്ടുണ്ട്. ഇനിയും ഇ-വീസയിലേക്ക് മാറാത്തവർക്ക് ആവശ്യമായ മാർഗനിർദേശങ്ങള്‍ നല്‍കുമെന്ന് യു.കെ മൈഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് വകുപ്പ് അറിയിച്ചു. ഇന്ത്യക്കാര്‍ അടക്കം നിരവധിയാളുകള്‍ക്ക് ഉപകാരപ്രദമാണ് ഈ സഹായം.
ഇ-വീസയിലേക്ക് മാറുന്നത് സൗജന്യവും ലളിതവുമാണ്. അത് കൂടുതൽ സൗകര്യം പ്രദാനം ചെയ്യുന്നു. ഇ-വീസ നഷ്‌ടപ്പെടാനോ മോഷ്ടിക്കാനോ കൃത്രിമം കാണിക്കാനോ സാധിക്കില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.
പേപ്പർ വീസ കൈവശം ഉള്ളവർ GOV.UK ഓൺലൈൻ സിസ്റ്റം വഴി ഇ-വീസ സംവിധാനത്തിലേക്ക് മാറണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ നടപ്പാക്കാന്‍ ഘട്ടം ഘട്ടമായുള്ള നടപടികളാണ് യു.കെ മൈഗ്രേഷൻ വകുപ്പ് കൈകൊളളുന്നത്.
Next Story
Videos