Begin typing your search above and press return to search.
കായിക കുതിപ്പിന് സൗദി അറേബ്യ, വരുന്നു ബ്രിട്ടീഷ് നിക്ഷേപവും
ക്ലബ്ബ് ഫുട്ബാളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും വരവോടെ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ സൗദി അറേബ്യന്‍ കായിക വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തുന്നു. ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന സൗദി-യു.കെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ ഫോറത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
2030 ആകുമ്പോഴേക്ക് സൗദി സ്‌പോര്‍ട്‌സ് വിപണി മൂല്യം 22.38 ബില്യണ്‍ ഡോളര്‍ (84 ബില്യണ്‍ സൗദി റിയാല്‍) ആയി വളര്‍ത്താനാണ് അവര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 30 ബില്യണ്‍ റിയാല്‍ ആണ് മൂല്യം.
വിഷന്‍ 2030ല്‍ സ്വപ്നങ്ങള്‍ ഏറെ
സൗദി സര്‍ക്കാരിന്റെ വിഷന്‍ 2030 പദ്ധതിയില്‍ സ്‌പോര്‍ട്‌സിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് മേഖലയില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സൗദിക്ക് കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷു ഉപയോഗിച്ച് കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളാണ് നടപ്പാക്കുക.
ഫുട്‌ബോള്‍ രംഗത്തെ സൗദി അറേബ്യകാലമായി ശ്രദ്ധ ചെലുത്തി വരുന്നുണ്ട്. യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളിലും സൗദി കമ്പനികളാണ് പ്രധാന നിക്ഷേപകര്‍. ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നത് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ പുതിയൊരു ഉണര്‍വ് ഉണ്ടാക്കിയിരുന്നു.
ഫുട്‌ബോളില്‍ പുതിയ മേല്‍വിലാസം
സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസറിലേക്ക് സൂപ്പര്‍താരം റൊണാള്‍ഡോ എത്തിയത് ലോക ഫുട്‌ബോളിനെ തന്നെ ഞെട്ടിച്ചു കൊണ്ടാണ്. അതിനു പിന്നാലെ നെയ്മറും സൗദി ക്ലബ്ബില്‍ എത്തി. അര്‍ജന്റീനന്‍ സൂപ്പര്‍സ്റ്റാര്‍ ലയണല്‍ മെസി സൗദിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അമേരിക്കന്‍ ക്ലബ്ബിലേക്ക് പോവുകയായിരുന്നു.
റൊണാള്‍ഡോയുടെയും നെയ്മറുടെയും വരവ് സൗദി ഫുട്‌ബോളിന് ആഗോളതലത്തില്‍ പുതിയൊരു മേല്‍വിലാസം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം വര്‍ധിക്കാന്‍ പുതിയ നീക്കങ്ങള്‍ ഇടവരുത്തും.
Next Story
Videos