

ടെസറാക്ട് (Tesseract) എന്ന പേരില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഇ.വി നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. ഇതിന് പുറമെ ഷോക്ക്‌വേവ് (Shockwave) എന്ന പേരില്‍ ആദ്യ അഡ്വഞ്ചര്‍ ബൈക്കും കമ്പനി പുറത്തിറക്കി. ഉടന്‍ ബുക്കിംഗ് ആരംഭിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വാഹനം ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
റോഡിലും ഓഫ്‌റോഡിലും ഓടിക്കാന്‍ കഴിയുന്ന വാഹനമാണ് ഷോക്ക്‌വേവ്. ആദ്യ 1,000 ഉപയോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപക്ക് വാഹനം ലഭ്യമാകും. 1.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ ശരിക്കുള്ള വില. ഇന്ത്യന്‍ നിരത്തുകളില്‍ ഫണ്‍ ഡ്രൈവിന് പറ്റുന്ന വിധമാണ് വാഹനത്തിന്റെ ഡിസൈനെന്നാണ് കമ്പനി പറയുന്നത്. 120 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. വെര്‍ട്ടിക്കലി ക്രമീകരിച്ചിരിക്കുന്ന ഡ്യൂവല്‍ എല്‍.ഇ.ഡി ഹെഡ്‌ലാംപ്, വലിയ വിന്‍ഡ് സ്‌ക്രീന്‍, വയര്‍ സ്‌പോക്ക് വീല്‍സ്, ഡ്യുവല്‍ പര്‍പ്പസ് ഓഫ് റോഡ് ടയറുകള്‍ എന്നിവ ഷോക്ക്‌വേവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിംഗിള്‍ പീസ് സീറ്റാണ് നല്‍കിയിരിക്കുന്നതെങ്കിലും രണ്ടു പേര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയും. ഒരല്‍പ്പം ഉയരത്തിലാണ് ഹാന്‍ഡില്‍ ബാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ഷന്‍, സ്മാര്‍ട്ട് ഫോണ്‍ പെയറിംഗ്, ഇന്റഗ്രേറ്റഡ് ഇ-സിം ഫീച്ചറോടെയുള്ള എല്‍.ടി.ഇ കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഷോക്ക്‌വേവിനുള്ളത്. 14.5 ബി.എച്ച്.പി കരുത്തും 505 എന്‍.എം കരുത്തും ഉത്പാദിപ്പിക്കുന്ന കിടിലന്‍ മോട്ടോറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 165 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.9 സെക്കന്‍ഡുകള്‍ മതിയാകും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ടോപ് സ്പീഡ്.
സ്വിച്ചബിള്‍ എ.ബി.എസ്, 4 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്.
ഫ്യൂച്ചറിസ്റ്റിക്‌സ് ഡിസൈനിലാണ് ടെസറാക്ടിനെ ഒരുക്കിയിരിക്കുന്നത്. നെക്സ്റ്റ് ജനറേഷന്‍ ഇ.വി പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. 1.45 ലക്ഷം രൂപയാണ് വില. ആദ്യ 10,000 ഉപയോക്താക്കള്‍ക്ക് 1.20 ലക്ഷം രൂപക്ക് വാഹനം ലഭിക്കുമെന്ന് കമ്പനി പറയുന്നു. 20.1 ബി.എച്ച്.പി കരുത്തുള്ള മോട്ടോറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 261 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 2.9 സെക്കന്‍ഡ് മതിയാകും. 3.5 കിലോവാട്ട് അവര്‍ (kWh), 5 കിലോവാട്ട് അവര്‍ (kWh), 6 കിലോവാട്ട് അവര്‍ (kWh) എന്നിങ്ങനെ ശേഷിയുള്ള മൂന്ന് ബാറ്ററികളില്‍ വാഹനം ലഭ്യമാകും.
ഡ്യൂവല്‍ റഡാറുകള്‍, മുന്നിലും പിന്നിലും ക്യാമറകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷന്‍, ഓവര്‍ടേക്ക് അലെര്‍ട്‌സ്, കൊളിഷന്‍ അലര്‍ട്‌സ് എന്നീ ടെക്‌നോളജിക്കല്‍ ഫീച്ചറുകള്‍ ഇന്ത്യന്‍ സ്‌കൂട്ടറുകളില്‍ അധികം കാണാത്തതാണ്. ഡ്യൂവല്‍ എല്‍.ഇ.ഡി പ്രൊജക്ടഡ് ഹെഡ്‌ലാംപുകള്‍, ഫ്‌ളോട്ടിംഗ് ഡി.ആര്‍.എല്‍, വയലറ്റ് എ.ഐ ഫ്യൂച്ചറുകളോടെയുള്ള ടി.എഫ്.ടി ടച്ച് സ്‌ക്രീന്‍, തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കീലെസ് അക്‌സസ്, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ഹോള്‍ഡ് അസിസ്റ്റ്, ക്രൂസ് കണ്‍ട്രോള്‍, നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങളും സ്‌കൂട്ടറിലുണ്ട്. ഫുള്‍ഫേസ് ഹെല്‍മെറ്റ് വെക്കാവുന്ന തരത്തില്‍ 34 ലിറ്ററിന്റെ അണ്ടര്‍സീറ്റ് സ്‌റ്റോറേജാണ് ടെസറാക്ടിനുള്ളത്. ഡ്യൂവല്‍ ചാനല്‍ എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നീ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്. ഡെസര്‍ട്ട് സാന്‍ഡ്, സോണിക് പിങ്ക്, സ്‌റ്റെല്‍ത്ത് ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും.
Read DhanamOnline in English
Subscribe to Dhanam Magazine