ഇതു മുൻപെങ്ങും സംഭവിക്കാത്തത്! സമുദ്രാന്തർഭാഗത്തും ചൂടു കൂടുന്നു

ഇതു മുൻപെങ്ങും സംഭവിക്കാത്തത്! സമുദ്രാന്തർഭാഗത്തും ചൂടു കൂടുന്നു
Published on

'എന്തുചൂടാണ്‌! ഒന്നു മുങ്ങിക്കുളിക്കാമായിരുന്നു.' അങ്ങനെ ചിന്തിക്കാൻ വരട്ടെ. കരയിൽ ചൂടുകൂടുന്നപോലെതന്നെ കടലും ചുട്ടുപൊള്ളിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനം. ഭൂമിയിലെ ജലാശയങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ്.

പണ്ടൊക്കെ സമുദ്രത്തിന്റെ ഉപരിതലത്തിൽ മാത്രമായിരുന്നു ചൂടെങ്കിൽ ഇപ്പോൾ സമുദ്രാന്തർഭാഗവും ചൂടുപിടിക്കുകയാണ്. ഇത് കടൽ ജീവികൾക്ക് വലിയ ഭീഷണിയാണ്.

ലോകം കണ്ടതിൽ വെച്ചേറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ വർഷങ്ങളായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. ഇതുകൂടാതെ, കഴിഞ്ഞ വർഷം സമുദ്രത്തിൽ നിന്ന് 700 മീറ്റർ (2,290 അടി) ആഴത്തിലുള്ള താപനില പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

യുഎൻ കാലാവസ്ഥാ ഏജൻസിയായ ഡബ്ള്യൂ.എം.ഒയുടെ പക്കൽ 1955 മുതലുള്ള കണക്കുകളുണ്ട്. 2000 മീറ്റർ ആഴത്തിലുള്ള താപനിലയും കഴിഞ്ഞ വർഷം റെക്കോർഡ് കടന്നു. എന്നാൽ 2000 മീറ്റർ ആഴത്തിലുള്ള താപനില രേഖപ്പെടുത്താൻ തുടങ്ങിയിട്ട് 14 വർഷമേ ആയിട്ടുള്ളൂ.

2018-ൽ മറികടന്നത് 2017-ലെ റെക്കോർഡാണ്. ഓരോ വർഷവും താപനില ഉയർന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ (ഗ്രീൻ ഹൗസ് ഗ്യാസ്) മൂലം ഭൂമിക്ക് മുകളിൽ ഉണ്ടാകുന്ന ചൂടിന്റെ 93 ശതമാനവും ലോകത്തെ സമുദ്രങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. തെക്കൻ സമുദ്ര ഭാഗങ്ങളിലാണ് ചൂട് ഏറ്റവും കൂടുതൽ.

ചൂടുകൂടുമ്പോൾ ജലത്തിന്റെ നിരപ്പ് ഉയരുന്ന പ്രതിഭാസമാണ് തെർമൽ എക്സ്പാൻഷൻ. ഈ സ്ഥിതി തുടർന്നാൽ തെർമൽ എക്സ്പാൻഷൻ മൂലം സമുദ്രനിരപ്പ് 12 ഇഞ്ച് (30 സെന്റീമീറ്റർ) വർധിക്കുമെന്നാണ് പഠനം പറയുന്നത്. നിലവിൽ ഗ്ലേസിയറുകളും ഐസ് ഷീറ്റുകളും ഉരുകിയുണ്ടാകുന്ന ജലനിരപ്പിന്റെ ഉയർച്ച കൂടാതെയാണിത് എന്നോർക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com