
പ്രമുഖ പൊതുമേഖല ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നടന്നൊരു പര്‍ച്ചേസിംഗ് ആണ് ഇപ്പോള്‍ ബിസിനസ് ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഇന്ത്യയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന കൃഷ്ണമൂര്‍ത്തി വി സുബ്രഹ്‌മണ്യന്‍ (Krishnamurthy V Subramanian) എഴുതിയ India@100: Envisioning Tomorrow's Economic Powerhouse എന്ന പുസ്തകമാണ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പികളാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിക്കൂട്ടിയത്. ആകെ ചെലവായത് 7.25 കോടി രൂപ. ഈ പുസ്തകങ്ങള്‍ ഉപയോക്താക്കള്‍, സ്‌കൂള്‍, കോളജ്, ലൈബ്രററി തുടങ്ങിയ ഇടങ്ങളിലാണ് വിതരണം ചെയ്തത്. അന്താരാഷ്ട്ര നാണയനിധിയില്‍ (International Monetary Fund) ഇന്ത്യയുടെ പ്രതിനിധിയായി എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറായിരുന്ന വ്യക്തിയാണ് കൃഷ്ണമൂര്‍ത്തി.
ആറുമാസം കൂടി ചുമതലയില്‍ ബാക്കിയുണ്ടായിരിക്കെ കഴിഞ്ഞയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പിന്‍വലിച്ചിരുന്നു. പുസ്തകം വാങ്ങിയത് വിവാദമായത് കേന്ദ്രത്തിന്റെ അപ്രീതിക്ക് പിന്നാലെയാണെന്ന സംശയവും ഉയരുന്നുണ്ട്.
കോടികള്‍ മുടക്കി പുസ്തകം വാങ്ങി വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശം എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഗതിയില്‍ ഇംഗ്ലീഷിലിറങ്ങുന്ന പുസ്തകങ്ങള്‍ 10,000 കോപ്പി പോലും വിറ്റഴിക്കാറില്ലാത്ത സമയത്താണ് ഇത്രയും കോടികള്‍ മുടക്കി ബാങ്ക് ഇവ വാങ്ങിയെന്നത് ദുരൂഹമാണെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവില ഇന്ന് 4 ശതമാനത്തിന് മുകളില്‍ ഇടിവിലാണ്. പുസ്തക വാങ്ങലുമായി ഇടിവിന് ബന്ധമില്ല. ഇന്ന് പൊതുമേഖല ബാങ്കുകളുടെയെല്ലാം ഓഹരിവില താഴ്ന്ന നിലയിലാണ്. അടുത്ത ദിവസം നാലാംപാദ ഫലം പുറത്തുവരും.
Read DhanamOnline in English
Subscribe to Dhanam Magazine