സര്‍ക്കാരിന് നഷ്ടമാവുക ₹ഒരുലക്ഷം കോടി! ₹10 ലക്ഷം വരെ ആദായ നികുതി ഒഴിവാക്കാന്‍ നീക്കം: പ്രഖ്യാപനം ബജറ്റില്‍

നികുതി ഇളവിലൂടെ ലാഭിക്കുന്ന പണം ആളുകള്‍ ചെലവഴിക്കുമെന്നും ഇത് വിപണിയിലേക്ക് എത്തുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ
finance minister nirmala sitaraman speaking
image credit : canva , Nirmala Sitaraman
Published on

ഇക്കൊല്ലത്തെ കേന്ദ്രബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒഴിവാക്കുന്ന പ്രഖ്യാപനം ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചേക്കും. 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 25 ശതമാനം നികുതി സ്ലാബ് പരിഗണിക്കുന്നുണ്ടെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാദ്യമായല്ല നിര്‍മലാ സീതാരാമന്‍ നികുതി ഇളവ് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. പുതിയ ആദായ നികുതി പദ്ധതിയിലെ വകുപ്പ് 87 എ പ്രകാരം 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ 2023ല്‍ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇത് 10 ലക്ഷമാക്കി ഉയര്‍ത്താനാണ് പദ്ധതി. നിലവില്‍ 7.75 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതി അടക്കേണ്ടതില്ല. ഇതില്‍ 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുണ്ട്. എന്നാല്‍ 15-20 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം വരെയാണ് നികുതി അടക്കേണ്ടത്. ഇത് ന്യായീകരിക്കാന്‍ ആകുന്നതല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. മാസ ശമ്പളം പറ്റുന്നവര്‍ക്ക് നികുതി ഇളവ് നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ പറയുന്നു. നിരവധി പേര്‍ക്ക് പ്രയോജനകരമാകുന്ന മാറ്റത്തിലൂടെ കേന്ദ്രസര്‍ക്കാരിന് 50,000 കോടി രൂപ മുതല്‍ ഒരുലക്ഷം കോടി രൂപവരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഉപഭോഗം വര്‍ധിക്കും

ആദായ നികുതിയില്‍ മാറ്റം വരുത്താനുള്ള തീരുമാനം നാഗരിക ഉപഭോഗം (Urban Consumption) വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. നികുതിയിനത്തില്‍ ലാഭിക്കുന്ന പണം വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ പണപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസവുമാകും. നിര്‍മലാ സീതാരാമന്റെ നികുതി ഘടനക്കെതിരെ ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങള്‍ തണുപ്പിക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com