ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ അറിയാം

ആദായനികുതിയില്‍ ഇളവ്, വിദ്യാഭ്യാസ വായ്പാ തുകക്ക് ഇനി ടി.ഡി.എസ് ഈടാക്കില്ല, സംരംഭകര്‍ക്ക് കൂടുതല്‍ പദ്ധതികള്‍, വൈദ്യുത വാഹന മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങള്‍...
Union Budget, Nirmala Sitharaman

രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക്; ബജറ്റ് അവതരണം ലോക്സഭയില്‍ 11ന്

ബജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് തയാറാക്കല്‍ പ്രക്രിയയില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫോട്ടോ സെഷനില്‍
ബജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് തയാറാക്കല്‍ പ്രക്രിയയില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫോട്ടോ സെഷനില്‍

ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍

ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍

മാര്‍ക്കറ്റ് അപ്‌ഡേറ്റ്‌സ്

നിഫ്റ്റി 50: 23,566.00 +316.50 (+1.36%)

സെന്‍സെക്‌സ്: 77,690.32 +938.00 (+1.21%)

നിങ്ങള്‍ക്കറിയാമോ?

1999 വരെ ബജറ്റ് അവതരിപ്പിച്ചത് വൈകിട്ട് അഞ്ചിനായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടര്‍ച്ച എന്ന രീതിയിലാണ് ഇത്. ബജറ്റിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ ഇടയുളളതിനാലും ലണ്ടന്‍ വിപണികള്‍ തുറന്നിരിക്കുന്നതിനാലുമാണ് ഇന്ത്യയില്‍ വൈകിട്ട് അവതരിപ്പിച്ചിരുന്നത്. ബജറ്റില്‍ വിപണിയുടെ പ്രതികരണം പ്രധാനമാണ്. ഇന്ന് ശനിയാഴ്ചയായിട്ടും ഇന്ത്യന്‍ വിപണികള്‍ തുറന്നിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്

ബജറ്റ് അവതരണം തുടങ്ങി

ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗം തുടങ്ങിയത് 11.02ന്

പ്രതിപക്ഷ ബഹളത്തോടെ ബജറ്റിന് തുടക്കം

പ്രതിഷേധം കുംഭമേളയെച്ചൊല്ലി

വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമെന്ന് ധനമന്ത്രി

  • ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമെന്ന് ധനമന്ത്രി

  • ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി

  • അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടേത്

ബജറ്റ് ഈ വിഷയങ്ങളിലൂന്നി...

  • വളര്‍ച്ചയെ ത്വരിതപ്പെടുത്തുക

  • എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം

  • ഗാര്‍ഹിക ഉപഭോഗം വര്‍ധിപ്പിക്കും

  • രാജ്യത്തെ മധ്യവര്‍ഗത്തിന്റെ ചെലവഴിക്കല്‍ വര്‍ധിപ്പിക്കും

ബീഹാറിന് മക്കാന ബോര്‍ഡ്

  • ബീഹാറിലെ മക്കാന കര്‍ഷകര്‍ക്ക് വേണ്ടി മക്കാന ബോര്‍ഡ് രൂപീകരിക്കും.

  • ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി.

  • സര്‍ക്കാര്‍ സഹായം പൂര്‍ണമായും ലഭിക്കുമെന്ന് ഉറപ്പാക്കും.

  • സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രധാനമന്ത്രി ധനധന്യ കൃഷി യോജന നടപ്പാക്കും.

  • 1.7 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കിസാൻ ക്രെഡിറ്റ് പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി.

  • സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ്

  • രാജ്യത്തെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി

  • ആദ്യ വര്‍ഷം 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും.

കിസാന്‍ ക്രെഡിറ്റ് വായ്പാ പരിധി ഉയര്‍ത്തി

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 7.7 കോടി കര്‍ഷകര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും, ക്ഷീരകര്‍ഷകര്‍ക്കും ഹ്രസ്വകാല വായ്പകള്‍.

വായ്പാ പരിധി 3,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി.

കാര്‍ഷിക ഉത്പാദനം ഉയര്‍ത്താന്‍ സാമ്പത്തിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം.

ഇന്ത്യയെ കളിപ്പാട്ട ഉത്പാദ ഹബ്ബാക്കും

  • രാജ്യത്തെ കളിപ്പാട്ട നിര്‍മാണ രംഗത്തെ ആഗോള ഹബ്ബാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

  • ഇതിനായി ക്ലസ്റ്ററുകള്‍, മാനുഫാക്ടചറിംഗ് ഇക്കോസിസ്റ്റം എന്നിവ വിസിപ്പിക്കും.

  • മെയ്ഡ് ഇന്ത്യ ടോയ്സുകള്‍ നിര്‍മിക്കാന്‍ പ്രത്യേക പരിശീലനം

5.7 കോടി എംഎസ്എംഇകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

7.5 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നതും ഇന്ത്യയുടെ ഉൽപ്പാദന മേഖലയ്ക്ക് 36% സംഭാവന ചെയ്യുന്നതുമാണ് എംഎസ്എംഇകള്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ 23 ഐ.ഐ.ടികളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 65,000ല്‍ നിന്നും 1,35,000 ആക്കിയെന്ന് ധനമന്ത്രി. ഇതിനായി അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു

മെഡിക്കല്‍ കോളജുകളില്‍ 10,000 സീറ്റ് കൂടി

ഗിഗ് ജോലിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്

  • രാജ്യത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഗിഗ് ജോലിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും.

  • പി.എം ജെന്‍ ആരോഗ്യ യോജന വഴി ആരോഗ്യ പരിരക്ഷ. ഒരു കോടി ഗിഗ് ജോലിക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി.

  • ഇ-ശ്രം പോര്‍ട്ടല്‍ വഴിയാണ് രജിസ്ട്രേഷന്‍

2028 വരെ ജല്‍ജീവന്‍ പദ്ധതി നീട്ടും

ഐ.ഐ.ടികളില്‍ സീറ്റ് വര്‍ധിപ്പിക്കും. പട്‌ന ഐ.ഐ.ടിക്ക് കൂടുതല്‍ വികസനം

കപ്പല്‍ നിര്‍മാണ മേഖലക്ക് ആനുകൂല്യങ്ങള്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് പ്രയോജനപ്പെടും.

  • വികസിത് ഭാരതിനായി ന്യൂക്ലിയര്‍ എനര്‍ജി മിഷന്‍.

  • സ്വകാര്യ പങ്കാളിത്തത്തിനായി അറ്റോമിക് എനര്‍ജി ആക്ട് പരിഷ്കരിക്കും

ന്യൂക്ലിയര്‍ എനര്‍ജി മിഷന്‍

  • ന്യൂക്ലിയര്‍ എനര്‍ജിമിഷന് 20,000 കോടി രൂപ

  • 2033ല്‍ അഞ്ച് ന്യൂക്ലിയര്‍ പ്ലാന്റുകള്‍

  • സ്വകാര്യ മേഖലയുമായി ചേര്‍ന്നാണ് നടപ്പാക്കുക

  • ന്യൂക്ലിയര്‍ എനര്‍ജിമിഷന് 20,000 കോടി രൂപ

  • 2033ല്‍ അഞ്ച് ന്യൂക്ലിയര്‍ പ്ലാന്റുകള്‍

  • പ്രൈവറ്റ് കമ്പനികളുമായി ചേര്‍ന്നാണ് നടപ്പാക്കുക

  • 2047 ഓടെ 100 ഗിഗാവാട്ട് ന്യൂക്ലിയാര്‍ എനര്‍ജി ലക്ഷ്യം

ബി.ജെ.പി സഖ്യകക്ഷി ഭരിക്കുന്ന ബിഹാറിന് ഇത്തവണയും വാരിക്കോരി, സഭയില്‍ ഒച്ചപ്പാട്‌

ബീഹാറിന് വാരിക്കോരി

ബീഹാറില്‍ പുതിയ വിമാനത്താവളം അനുവദിക്കും

പാട്നയിലെ നിലവിലെ വിമാനത്താവള വികസനത്തിന് പുറമെയാണിത്

സ്റ്റാര്‍ട്ടപുകള്‍ക്ക് 10,000 കോടി രൂപയുശട അധിക സഹായം

സംസ്ഥാനങ്ങളുടെ സഹകരണത്തോടെ രാജ്യത്തെ 50 ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും

ഹോംസ്‌റ്റേകള്‍ക്ക് മുദ്ര ലോണ്‍

രണ്ടാമത്തെ ജീന്‍ ബാങ്ക് പ്രഖ്യാപിച്ച് ധനമന്ത്രി

കയറ്റുമതി പ്രോത്‌സാഹനത്തിന് പ്രത്യേക ദൗത്യപദ്ധതി പ്രഖ്യാപിച്ചു.

തദ്ദേശ നിര്‍മാണ മേഖലയെ പ്രോത്‌സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍

പുതിയ നികുതി പരിഷ്‌കരണങ്ങള്‍ക്ക് ബജറ്റില്‍ ഊന്നല്‍

പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച

ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം

ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനത്തില്‍ നിന്നും 100 ശതമാനമാക്കി

ഇന്ത്യ പേമെന്റ് ബാങ്ക് ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം വിപുലമാക്കും

എസ്.സി-എസ്.ടി വനിതകള്‍ക്ക് സംരംഭക വായ്പ

ആദ്യമായി സംരംഭങ്ങള്‍ തുടങ്ങുന്ന പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്ക് രണ്ടുകോടി രൂപവരെയുള്ള വായ്പ അനുവദിക്കും

സംസ്ഥാനങ്ങള്‍ക്ക് വ്യവസായ സൗഹൃദ സൂചിക 2025ല്‍ അവതരിപ്പിക്കും

കെ.വൈ.സി ചട്ടങ്ങള്‍ ലഘൂകരിക്കും

ധനക്കമ്മി കുറച്ചു കൊണ്ടുവരും; 4.4 ശതമാനമാക്കും

7 കസ്റ്റംസ് താരിഫ് നികുതികള്‍ കൂടി ഒഴിവാക്കി

36 ജീവന്‍ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളഞ്ഞു

ഇലക്‌ട്രോണിക് സാമഗ്രികള്‍ക്ക് കൂടുതല്‍ തീരുവ ഇളവ്

കപ്പല്‍ നിര്‍മാണ-പൊളിക്കല്‍ സാമഗ്രികള്‍ക്ക് നികുതിയിളവ് അടുത്ത 10 വര്‍ഷത്തേക്ക് നീട്ടി

ഇ.വി-മൊബൈല്‍ ബാറ്ററി

ഇ.വി ബാറ്ററി നിര്‍മിക്കാനുള്ള 35 അസംസ്‌കൃത വസ്തുക്കളുടെയും മൊബൈല്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിനുള്ള 28 അസംസ്‌കൃത വസ്തുക്കളുടെയും കസ്റ്റംസ് നികുതി ഒഴിവാക്കി. വൈദ്യുത വാഹന മേഖലയ്ക്ക് കുതിപ്പാകും

  • രാവിലത്തെ നേട്ടം കൈവിട്ട് സെന്‍സെക്‌സ്, 333 പോയിന്റ് ഇടിവ്

  • മത്സ്യമേഖല ഓഹരികള്‍ക്ക് മുന്നേറ്റം

  • പാദരക്ഷാ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ 16 ശതമാനത്തോളം ഉയര്‍ന്ന് ഫൂട്‌വെയര്‍ ഓഹരികള്‍

ശീതീകരിച്ച മത്സ്യവിഭവങ്ങളുടെ ബേസിക് കസ്റ്റംസ് ഡ്യൂട്ടി 30ല്‍ നിന്നും 5 ശതമാനമാക്കി

പുതിയ ആദായനികുതി ബില്ലില്‍ വ്യവസ്ഥകള്‍ ലളിതമാക്കും

ആദായനികുതിയില്‍ ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി

  • ആദായ നികുതി ചട്ട ഭേദഗതികളില്‍ മധ്യവര്‍ഗത്തിന് സമാശ്വാസം നല്‍കും.

  • ടി.ഡി.എസ് യുക്തിസഹമാക്കും. പരിധിയില്‍ മാറ്റം വരും.

  • ആദായ നികുതി ഘടന ലളിതമാക്കും

  • ആദായ നികുതി ഘടന ലളിതമാക്കുന്നതിനുള്ള പുതിയ ആദായ നികുതി നിയമം ഉടനെന്ന് ധനമന്ത്രി

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.

ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും

വാടകയ്ക്കുള്ള ടി.ഡി.എസ് പരിധി 2.40 ലക്ഷത്തില്‍ നിന്ന് 6 ലക്ഷം രൂപയാക്കി.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടി.ഡി.എസ് 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി

വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

വിദേശവിദ്യാഭ്യാസത്തിനായുള്ള ടി.ഡി.എസ് നീക്കി. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനം

ആദായനികുതിയില്‍ വന്‍ ആശ്വാസം

12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇളവ്

നിലവില്‍ 7 ലക്ഷമായിരുന്നു ആദായനികുതി പരിധി

ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിപണി നേട്ടത്തിലേക്ക്‌

ബജറ്റ് അവതരണം നീണ്ടത് ഒന്നേകാല്‍ മണിക്കൂര്‍

പുതിയ ആദായ നികുതിഘടന

  • 0-4 ​​ലക്ഷം രൂപ- ഇല്ല

  • 4-8 ലക്ഷം രൂപ- 5%

  • 8-12 ലക്ഷം രൂപ- 10%

  • 12-16 ലക്ഷം രൂപ: 15%

  • 16-20 ലക്ഷം രൂപ- 20%

  • 20-24 ലക്ഷം രൂപ - 25%

  • 24 ലക്ഷത്തിന് മുകളിൽ - 30%

(ടാക്സ് റിബേറ്റ് ഉളളതു മൂലം 12 ലക്ഷം വരെ വരുമാനം ഉളളവര്‍ക്ക് ആദായ നികുതിയില്ല)

"വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും വയനാട് പാക്കേജിനെക്കുറിച്ചും പ്രഖ്യാപനങ്ങളില്ലാത്തത് നിരാശപ്പെടുത്തി, ഇപ്പഴത്തേത് ബി.ജെ.പി ഫ്രണ്ട്‌ലി ബജറ്റാണ്."

KN Balagopal

''വളരെ പോസിറ്റീവ് ബജറ്റ്. കൃഷി, മധ്യവര്‍ഗ്ഗം, കയറ്റുമതി, സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസ് സുഗമത എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ബജറ്റാണ്''

വിനോദ് മഞ്ഞില (സി.ഐ.ഐ കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍)

'ബജറ്റിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന സന്ദേശം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുന്നു.'

രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രി

'എന്‍ഡിഎ മുന്നണിയില്‍ ഉള്‍പ്പെട്ട ജനതാദള്‍ (യുണൈറ്റഡ്) ആണ് ബീഹാര്‍ ഭരിക്കുന്നതെങ്കില്‍ ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയാണ്. ഈ വര്‍ഷാവസാനം അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ എന്തുകൊണ്ടാണ് എന്‍ഡിഎയുടെ മറ്റൊരു തൂണായ ആന്ധ്രാപ്രദേശിനെ ഇത്ര ക്രൂരമായി അവഗണിച്ചത്?'

ജയ്‌റാം രമേശ് (കോണ്‍ഗ്രസ് നേതാവ്)

'140 കോടി ഭാരതീയരുടെയും സ്വപ്‌നങ്ങള്‍ സഫലീകരിക്കുന്ന ബജറ്റ്. ഇത് ജനങ്ങളുടെ ബജറ്റ്. ആദായനികുതിയിലെ മാറ്റങ്ങള്‍ മധ്യവര്‍ഗത്തിനും ശമ്പളക്കാര്‍ക്കും ആശ്വാസം പകരും. കാര്‍ഷികമേഖലയില്‍ വിപ്ലകരമായ മാറ്റത്തിനും ഗ്രാമീണ മേഖലയുടെ ഉണര്‍വിനും ബജറ്റ് വഴിയൊരുക്കും'

നരേന്ദ്ര മോദി, പ്രധാനമന്ത്രി

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com