

ഹൈനെകെന്‍ കമ്പനിയുടെ ഭാഗമായ യുണൈറ്റഡ് ബ്രൂവറീസ് (യുബിഎല്‍), പാലക്കാട് ജില്ലയില്‍ നടപ്പിലാക്കിയ സിഎസ്ആര്‍ പദ്ധതിയായ ഹരിത സമൃദ്ധി, ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ഹോപ്പ് ഇന്‍ മോഷന്‍ എന്ന പുതിയ ഡോക്യുസീരിസില്‍ ഇടം നേടി.
2019ല്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തും പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച് ആരംഭിച്ച ഹരിത സമൃദ്ധി, സാമൂഹിക പങ്കാളിത്തത്തോടെ ജലവും മണ്ണും സംരക്ഷിക്കുന്ന ദീര്‍ഘകാല സുസ്ഥിര വികസന പദ്ധതിയാണ്.
5,700-ലധികം ജലസംഭരണികള്‍, കൃഷിക്കും ദൈനംദിന ആവശ്യങ്ങള്‍ക്കുമായി 137,000 കിലോ ലിറ്ററിലധികം ജലസംരക്ഷണം തുടങ്ങിയവ ഹരിത സമൃദ്ധിയുടെ നേട്ടങ്ങളാണ്. സുസ്ഥിര കൃഷിരീതികള്‍ അവതരിപ്പിക്കുന്നതിനും പരിസ്ഥിതിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനും പദ്ധതി മുന്‍തൂക്കം നല്‍കുന്നു.
ഹരിത സമൃദ്ധി ഒരു സിഎസ്ആര്‍ പദ്ധതി മാത്രമായല്ല പ്രകൃതിയും സമൂഹവുമായുള്ള ഒരു പങ്കാളിത്തമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് യുണൈറ്റഡ് ബ്രൂവറീസ് ചീഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസര്‍ ഗരിമ സിംഗ് പറഞ്ഞു.
ബംഗളൂരു ആസ്ഥാനമായ യുണൈറ്റഡ് ബ്രൂവറീസ് ഇന്ത്യയിലെ ഏറ്റവും വലിയ ബിയര്‍ നിര്‍മ്മാതാക്കളാണ്. പാക്കു ചെയ്ത കുടിവെള്ളം, സോഡ, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബിയര്‍, നോണ്‍-ആല്‍ക്കഹോളിക് പാനീയങ്ങള്‍ എന്നിവയുടെ നിര്‍മാണ, വിപണനമേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.
United Breweries’ eco-initiative 'Haritha Samruddhi' from Palakkad features in JioCinema-Hotstar’s new docuseries “Hope in Motion”.
Read DhanamOnline in English
Subscribe to Dhanam Magazine