

പ്രാദേശിക, പരമ്പരാഗത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തിരുവന്തപുരത്ത് നിര്‍മിക്കുന്ന യൂണിറ്റി മാള്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു. മാള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും പ്രാദേശിക തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനും ഇവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുമാണ് യൂണിറ്റി മാളുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് 2.5 ഏക്കര്‍ സ്ഥലത്ത് 1.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മാള്‍ നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. കേരളത്തിലെ തനത് ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള കേന്ദ്രമായി യൂണിറ്റി മാള്‍ മാറുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ടൂറിസം രംഗത്തിനും നേട്ടമാകും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള തനത് ഉത്പന്നങ്ങള്‍ക്കൊപ്പം ഭൗമസൂചിക പദവി നേടിയ ഉത്പന്നങ്ങളും വിപണനത്തിനെത്തും. ഇത്തരത്തിലുള്ള 50 സ്റ്റാളുകള്‍ ഇവിടെയുണ്ടാകും.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ ആംഫി തിയറ്റര്‍, എക്‌സിബിഷന്‍ ഏരിയ, 10,000 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 380 പേര്‍ക്ക് വീതം ഇരിക്കാവുന്ന രണ്ട് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍, ഇവന്റ് സോണുകള്‍, ഗെയിമിംഗ് സോണ്‍, 200 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്ന പാര്‍ക്കിംഗ് ഏരിയ എന്നിവയും ഇവിടെയുണ്ടാകും. തനത് ഉൽപന്നങ്ങൾ വാങ്ങാനും വിനോദത്തിനുമുള്ള പുത്തന്‍ ഇടമായി ഇവിടം മാറുമെന്നാണ് പ്രതീക്ഷ.
Kerala’s capital Thiruvananthapuram will soon get its own Unity Mall, scheduled to open by February 2026. The project aims to promote ODOP, GI-tagged products, and local crafts under the Make in India initiative.
Read DhanamOnline in English
Subscribe to Dhanam Magazine