യു.എ.ഇയിലെ ഫാസ്റ്റ് 5 നറുക്കെടുപ്പില്‍ വിജയി ഇന്ത്യക്കാരന്‍; ലഭിക്കുന്നത് 25 വര്‍ഷത്തേക്ക് എല്ലാ മാസവും ₹ 5.5 ലക്ഷം

യു.എ.ഇയിലെ പുതിയ മെഗാ സമ്മാന പദ്ധതിയായ 'ഫാസ്റ്റ് 5' നറുക്കെടുപ്പിന്റെ ആദ്യ ജേതാവായി ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ്. ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആദില്‍ ഖാനാണ് ഈ ഭാഗ്യവാന്‍. അദ്ദേഹത്തിന് അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.5 ലക്ഷത്തിലധികം രൂപ (25,000 ദിര്‍ഹം) ലഭിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നറുക്കെടുപ്പില്‍ വിജയിച്ചതറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും വാര്‍ത്തയുടെ ആധികാരികത രണ്ടുതവണ പരിശോധിച്ചുറപ്പിച്ചെന്നും മുഹമ്മദ് ആദില്‍ ഖാന്‍ പറഞ്ഞു. അച്ഛനും അമ്മയും ഭാര്യയും മകളും സഹോദരന്റെ കുടുംബം ഉള്‍പ്പെടെ വലിയൊരു കുടുംബത്തിന്റെ ഏക ആശ്രയമാണ് മുഹമ്മദ് ആദില്‍ ഖാന്‍.

ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കുക

ഏറ്റവും വേഗത്തില്‍ കോടീശ്വരനാകാനുള്ള വഴി എന്ന് കണക്കാക്കിയാണ് ഈ നറുക്കെടുപ്പിന് 'ഫാസ്റ്റ് 5' എന്ന് വിളിക്കുന്നതെന്ന് നറുക്കെടുപ്പ് സംഘടിപ്പിക്കുന്ന ടൈചെറോസിന്റെ മാര്‍ക്കറ്റിംഗ് മേധാവി പോള്‍ ചാദര്‍ പറഞ്ഞു. വിജയിയുടെ ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Related Articles
Next Story
Videos
Share it