

അവയവങ്ങള്‍ ദാനം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയ അവയവം മാറ്റിവയ്ക്കല്‍ പദ്ധതി പ്രകാരം 42 ദിവസം വരെ പ്രത്യേക ശമ്പളത്തോടുകൂടിയ അവധി (casual leave) ലഭിക്കും. അവയവം നീക്കം ചെയ്യുന്നത് ഒരു പ്രധാന ശസ്ത്രക്രിയയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും പിന്നീട് ആരോഗ്യം വീണ്ടെടുക്കുന്നതിനും സമയം ആവശ്യമാണെന്ന് കണ്ടാണ് ഈ തീരുമാനം.
വൃക്ക മാറ്റിവെക്കല്‍
ഇന്ത്യയില്‍ ഏകദേശം 42 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുണ്ട്. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2021, 2020, 2019 വര്‍ഷങ്ങളില്‍ യഥാക്രമം 8,254, 4,970, 8,613 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി.
ഏത് സംസ്ഥാനത്ത് നിന്നും
അവയവ കൈമാറ്റത്തിനായി രോഗികള്‍ താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഉപാധി എടുത്തുകളഞ്ഞുകൊണ്ട് മാര്‍ച്ച് 24 ന് സര്‍ക്കാര്‍ 'വണ്‍ ഇന്ത്യ, വണ്‍ ഡോണേഷന്‍' നയം സ്വീകരിച്ചു. ഇതോടെ രോഗികള്‍ക്ക് ഇന്ന് ഏത് സംസ്ഥാനവും സന്ദര്‍ശിച്ച് അവയവ കൈമാറ്റത്തിനായി രജിസ്റ്റര്‍ ചെയ്യാം.
Read DhanamOnline in English
Subscribe to Dhanam Magazine