ബൈജൂസിനെ വിഴുങ്ങാന്‍ വന്‍ തിരക്ക്! എത്തിയത് അപ്‌ഗ്രേഡ് ഉള്‍പ്പെടെ വമ്പന്‍ കമ്പനികള്‍, മത്സരം കടുക്കും, തുടര്‍ നടപടിയെന്ത്?

നേരത്തെ രഞ്ജന്‍ പൈയുടെ നേതൃത്വത്തിലുള്ള മണിപ്പാല്‍ ഗ്രൂപ്പും സമാനമായ താത്പര്യം അറിയിച്ചിരുന്നു
Byju's, Byju Raveendran
Image courtesy Byju's
Published on

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ (Think & Learn Pvt Ltd) ഏറ്റെടുക്കാന്‍ വന്‍ തിരക്ക്. പ്രമുഖ സംരംഭകന്‍ റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്ഥാപനമായ അപ്ഗ്രേഡ് (upGrad) അടക്കമുള്ള പതിനഞ്ചോളം കമ്പനികളാണ് ആസ്തികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയത്. പാപ്പരത്ത നടപടികള്‍ നേരിടുന്ന ബൈജൂസിന്റെ ആസ്തികള്‍ വാങ്ങുന്നതിനായി താല്‍പര്യ പത്രം' (Expression of Interest) സമര്‍പ്പിച്ചതായി അപ്‌ഗ്രേഡ് സ്ഥിരീകരിച്ചു. നേരത്തെ രഞ്ജന്‍ പൈയുടെ നേതൃത്വത്തിലുള്ള മണിപ്പാല്‍ ഗ്രൂപ്പും സമാനമായ താത്പര്യം അറിയിച്ചിരുന്നു. തിങ്ക് ആന്‍ഡ് ലേണില്‍ 58 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് മണിപ്പാല്‍ ഗ്രൂപ്പ്.

ബൈജൂസിന്റെ എല്ലാ യൂണിറ്റുകളും ഏറ്റെടുക്കാന്‍ അപ്ഗ്രേഡിന് താല്‍പര്യമുണ്ടെന്നാണ് വിവരം. 2021ല്‍ ഏകദേശം 7,900 കോടി രൂപ മുടക്കി ബൈജൂസ് ഏറ്റെടുത്ത ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിനെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ12 ബിസിനസുമാണ് അപ്ഗ്രേഡ് ഉന്നം വെക്കുന്നത്. കൂടാതെ, ജിയോജിബ്ര (GeoGebra), വൈറ്റ്ഹാറ്റ് ജൂനിയര്‍ (WhiteHat Jr), ടോപ്പര്‍ (Toppr) തുടങ്ങിയ മറ്റ് യൂണിറ്റുകളും, ബൈജൂസ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെയുള്ള ആസ്തികളും ഏറ്റെടുക്കാനും കമ്പനിക്ക് ആലോചനയുണ്ട്. മറ്റൊരു എഡ്‌ടെക് പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളും അപ്‌ഗ്രേഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മത്സരം കടുക്കും

ബൈജൂസിന്റെ ആസ്തികള്‍ക്കായി രംഗത്തുവരുന്ന വിവിധ സ്ഥാപനങ്ങളിലൊന്നാണ് അപ്‌ഗ്രേഡ്. മണിപ്പാല്‍ ഗ്രൂപ്പിന്റെ (Manipal Group) രഞ്ജന്‍ പൈ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഇതിനോടകം താത്പര്യം അറിയിച്ചത്. താത്പര്യ പത്രം സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 15 ലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ കമ്പനികളെ ഇതിന്റെ ഭാഗമാക്കാനാണ് നീക്കം. കൂടുതല്‍ കമ്പനികള്‍ എത്തുന്നതോടെ, ഒരു കാലത്ത് 1.9 ലക്ഷം കോടി രൂപ വരെ മൂല്യമുണ്ടായിരുന്ന, ബൈജൂസിനെ ഏറ്റെടുക്കാനുള്ള മത്സരം കടുക്കും.

ഇനിയെന്ത്

താത്പര്യ പത്രം സമര്‍പ്പിച്ചത് കൊണ്ടുമാത്രം ഈ കമ്പനികളെ ബൈജൂസിനെ ഏറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമാക്കുമെന്ന് നിര്‍ബന്ധമില്ല. തിങ്ക് ആന്‍ഡ് ലേണിന്റെ റെസല്യൂഷന്‍ പ്രൊഫഷണലായ ശൈലേന്ദ്ര അജ്‌മേര അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവര്‍ക്ക് മാത്രമാണ് തുടര്‍ നടപടികളുടെ ഭാഗമാകാന്‍ അവസരം ലഭിക്കുക.

സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ നല്‍കാനുണ്ടെന്ന് കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ച പരാതിയിലാണ് നിലവില്‍ ബൈജൂസ് പാപ്പരത്ത നടപടി നേരിടുന്നത്.

Ronnie Screwvala’s upGrad has entered the bidding fray for BYJU’S parent company Think & Learn by submitting an EoI, as part of a broader edtech consolidation move

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com