ആദ്യമായി 70 കോടി കവിഞ്ഞ് പ്രതിദിന യുപിഐ ഇടപാടുകൾ; അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വേണ്ടത് 15,000 കോടി, ഉപയോക്താക്കളിലേക്ക് ചുമത്തുമോ ഭാരം?

ഉയർന്ന മൂല്യമുള്ള വ്യാപാരി ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് ചുമത്തണമെന്ന ആവശ്യം ശക്തം
Lady paying through upi app
Image : Canva
Published on

ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ. ഓഗസ്റ്റ് 2 ന് ആദ്യമായി പ്രതിദിന യുപിഐ ഇടപാടുകൾ 70 കോടി കവിഞ്ഞു. യുപിഐ വഴി പ്രതിദിനം 100 കോടി ഇടപാടുകൾ നടത്തുക എന്ന ലക്ഷ്യവുമായിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്. 2023 ഓഗസ്റ്റിൽ യുപിഐ വഴി ഒരു ദിവസം ഏകദേശം 35 കോടി ഇടപാടുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുപിഐ ഏകദേശം 50 കോടി ഇടപാടുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദൈനംദിന ഇടപാടുകളുടെ എണ്ണം ഇരട്ടിയായി.

യുപിഐ സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് എല്ലാ വർഷവും ഏകദേശം 15,000 കോടി രൂപ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCA) കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് കമ്പനികളുടെ അസോസിയേഷനുകളും വൻകിട വ്യാപാരികൾക്കും ഉയർന്ന മൂല്യമുള്ള വ്യാപാരി ഇടപാടുകൾക്കും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ചുമത്തണമെന്ന ആവശ്യം ഉന്നയിക്കുന്നു.

2024 സാമ്പത്തിക വർഷത്തിൽ യുപിഐയ്ക്കുള്ള സബ്‌സിഡികൾ ഏകദേശം 4,500 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 1,500 കോടി രൂപയായി കേന്ദ്ര സർക്കാർ കുറച്ചിരുന്നു. എങ്കിലും എംഡിആർ ആവശ്യം അംഗീകരിക്കാൻ സര്‍ക്കാര്‍ വിസമ്മതിച്ചിരിക്കുകയാണ്. അടുത്തിടെ പേയ്‌മെന്റ് കമ്പനികളുടെ എംഡിആർ ആവശ്യത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുപിഐ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് ഐസിഐസിഐ ബാങ്ക് ജിപേ, പേടിഎം പോലുളള പേയ്‌മെന്റ് അഗ്രഗേറ്ററുകളിൽ നിന്ന് നിരക്ക് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം യുപിഐ വഴി 25 ലക്ഷം കോടി രൂപയിലധികം മൂല്യം വരുന്ന 1,950 കോടി ഇടപാടുകളാണ് നടന്നത്.

UPI daily transactions cross 700 million for the first time; questions rise over Rs 15,000 crore infrastructure cost burden.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com