ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു

തൊഴിലാളി സംഘമായ ഊരാളുങ്കലിനെ ആധുനിക നിര്‍മ്മാണ-സാങ്കേതിക മേഖലകളിലേക്ക് വളര്‍ത്തുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു
രമേശന്‍ പാലേരി
രമേശന്‍ പാലേരി
Published on

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.

1995ലാണ് രമേശന്‍ പാലോരി ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചെയര്‍മാനായി ചുമതലയേല്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ തൊഴിലാളി സൊസൈറ്റിയായി ഊരാളുങ്കലിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

മൂന്നര പതിറ്റാണ്ടിലേറെ ഊരാളുങ്കല്‍ സൊസൈറ്റിയെ നയിച്ചു. തൊഴിലാളി സംഘമായ ഊരാളുങ്കലിനെ ആധുനിക നിര്‍മ്മാണ-സാങ്കേതിക മേഖലകളിലേക്ക് വളര്‍ത്തുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

പരമ്പരാഗത നിര്‍മ്മാണ മേഖലയില്‍ നിന്ന് ഊരാളുങ്കല്‍ ഊരാളുങ്കലിനെ ഐടി, ടൂറിസം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് തുടങ്ങി ആധുനിക മേഖലകളിലേക്ക് നയിച്ചത് രമേശന്‍ പാലേരിയുടെ ദീര്‍ഘവീക്ഷണമായിരുന്നു.

ഇന്നു വൈകിട്ട് 3ന് കോഴിക്കോട് ടൗണ്‍ ഹാളിലും വൈകിട്ട് 6 30ന് വടകര ടൗണ്‍ ഹോളിലും രാത്രി 8 30ന് യുഎല്‍സിസിഎസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പില്‍ സംസ്‌ക്കാരം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com