വരുമാനം ഇടിഞ്ഞു; ആഴ്ചയില്‍ 2 പത്രങ്ങള്‍ വീതം അച്ചടി അവസാനിപ്പിക്കുന്നു

യുഎസില്‍ പ്രസിദ്ധീകരണം നിര്‍ത്തുന്ന പത്രങ്ങളുടെ (News papers) എണ്ണം ഉയരുന്നു. ആഴ്ചയില്‍ 2 പത്രങ്ങള്‍ വീതം അച്ചടി അവസാനിപ്പിക്കുകയാണെന്നാണ് നോര്‍ത്ത് വെസ്റ്റ് സര്‍വകലാശാല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2005ല്‍ 8,891 പത്രങ്ങള്‍ ഉണ്ടായിരുന്ന രാജ്യത്ത് ഇന്ന് പ്രസിദ്ധീകരണം തുടരുന്നവയുടെ എണ്ണം 6,377 ആണ്.

2019ന് ശേഷം ഇതുവരെ 360 പത്രങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ചെറിയ ആഴ്ചപ്പതിപ്പുകളും ഇതില്‍ ഉള്‍പ്പെടും. മാധ്യമ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണവും കാര്യമായി കുറഞ്ഞു. 2006ല്‍ 75000ന് മുകളില്‍ ജേണലിസ്റ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഏകദേശം 31,000 പേരാണ് ഈ മേഖലയിലുള്ളത്. 2006നെ അപേക്ഷിച്ച് പത്രസ്ഥാപനങ്ങളുടെ വരുമാനം 50 ബില്യണ്‍ ഡോളറില്‍ നിന്ന് 21 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞു.

യുഎസിലെ വലിയ 100 പത്രങ്ങള്‍ എടുത്താല്‍ അതില്‍ 40 എണ്ണവും ഓണ്‍ലൈനില്‍ മാത്രം പ്രിസിദ്ധീകരിക്കുന്നവയാണ്. ആഴ്ചയില്‍ ഏഴുദിവസവും പ്രിന്റ് ചെയ്ത പത്രം വിതരം ചെയ്യുന്നവയുടെ എണ്ണവും കുറഞ്ഞു. കുറെയധികം പത്രങ്ങള്‍ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം ഡിജിറ്റല്‍ എഡീഷന്‍ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്.

ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ വ്യാപകമായതാണ് പത്രമാധ്യമങ്ങള്‍ക്ക് തിരിച്ചടിയായത്. വിശ്വസനീയവും സമഗ്രവുമായ വിവരങ്ങള്‍ കൃത്യമായി ലഭിക്കാത്ത ന്യൂസ് ഡെസേര്‍ട്ട്‌സ് (news deserts) എന്ന അവസ്ഥയും യുഎസില്‍ ഉയരുകയാണ്. ഏകദേശം 70 മില്യണ്‍ പേരാണ് ഇത്തരത്തില്‍ കൃത്യമായ വാര്‍ത്തകള്‍ ലഭിക്കാത്തവരായി രാജ്യത്തുള്ളത്.

Related Articles

Next Story

Videos

Share it