എച്ച് 1 ബി വിസ ഉടമകളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് റദ്ദാക്കും  

എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിരോധിക്കാൻ യുഎസ് ഭരണകൂടം. എച്ച് 1 ബി വിസ ഉടമകളുടെ പങ്കാളികളെ തൊഴിൽ ചെയ്യുന്നതിനോ ബിസിനസ് ആരംഭിക്കുന്നതിനോ അനുവദിക്കുന്ന എച്ച്-4 EAD (എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ്) റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ആയിരക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളെ ആശങ്കയിലാക്കുന്ന തീരുമാനമാണിത്. സാങ്കേതിക മേഖലാ രംഗത്തെ വിദഗ്ധ തൊലാളികളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അവതരിപ്പിച്ച പദ്ധതിയായിരുന്നു എച്ച്-4 EAD.

2015 മുതൽ 1.2 ലക്ഷം എച്ച്-4 EAD ആണ് ഇഷ്യൂ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 90 ശതമാനവും നേടിയിരിക്കുന്നത് ഇന്ത്യക്കാരായ വനിതാ എൻജിനീയർമാരാണ്. മെയ് 22ന് യുഎസ് ഭരണകൂടം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ പദ്ധതി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശമുള്ളത്.

2017-ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം എച്ച് 1 ബി വിസക്കാർക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർക്കശമാക്കിയിരുന്നു. ഏകദേശം 70 ശതമാനം എച്ച് 1 ബി വിസയും നേടുന്നത് ഇന്ത്യക്കാരാണ്.

Related Articles
Next Story
Videos
Share it