1.1 ലക്ഷം ചതുരശ്രയടിയില്‍ ₹120 കോടി മുതല്‍മുടക്ക്; വി-ഗാര്‍ഡ് ഇന്നൊവേഷന്‍ ക്യാംപസ് ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു

കാക്കനാട് കിന്‍ഫ്ര-ഇഎംസി പാര്‍ക്കില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു
വി ഗാര്‍ഡ് ഇന്നൊവേഷന്‍ കാമ്പസ്
വി ഗാര്‍ഡ് ഇന്നൊവേഷന്‍ കാമ്പസ്
Published on

രാജ്യത്തെ പ്രമുഖ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക 'ഇന്നൊവേഷന്‍ കാമ്പസി'ന്റെ ഒന്നാം ഘട്ടം കാക്കനാട് കിന്‍ഫ്ര-ഇഎംസി പാര്‍ക്കില്‍ പ്രവര്‍ത്തനാമാരംഭിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ഇന്നൊവേഷന്‍ കാമ്പസിന്റെ സോഫ്റ്റ് ലോഞ്ച് നിര്‍വഹിച്ചു.

ഗവേഷണത്തിനും നൂതന സാങ്കേതികവിദ്യകള്‍ക്കും മുന്‍ഗണന നല്‍കുന്ന വി-ഗാര്‍ഡിന്റെ പുതിയ ഇന്നൊവേഷന്‍ ക്യാംപസ് സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആധുനിക ലാബുകളും സുസ്ഥിര നിര്‍മ്മാണ രീതികളും കോര്‍ത്തിണക്കിയ ഈ ക്യാംപസ് ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാക്കനാട് കിന്‍ഫ്ര-ഇഎംസി പാര്‍ക്കില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഇന്നൊവേഷന്‍ കാമ്പസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ഷീല കൊച്ചൗസേപ്പ്, വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഡയറക്ടറും സിഒഒയുമായ വി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം
കാക്കനാട് കിന്‍ഫ്ര-ഇഎംസി പാര്‍ക്കില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഇന്നൊവേഷന്‍ കാമ്പസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ഷീല കൊച്ചൗസേപ്പ്, വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഡയറക്ടറും സിഒഒയുമായ വി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

അത്യാധുനിക ക്യാമ്പസ്

120 കോടി രൂപയിലേറെ മുതല്‍മുടക്കില്‍ മൂന്ന് ഏക്കറിലായി 1,10,338 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കാമ്പസിന്റെ ഒന്നാം ഘട്ടത്തില്‍ അത്യാധുനിക ഇലക്ട്രോണിക്‌സ് ആര്‍ ആന്‍ഡ് ഡി (R&D) ലാബുകള്‍, ഐഒടി (IoT) ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈന്‍ സ്റ്റുഡിയോ, ലേണിംഗ് സെന്റര്‍, കണ്‍സ്യൂമര്‍ ഇന്‍സൈറ്റ് റൂമുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുക വഴി ഉപഭോക്താക്കളുടെ മനസുകളില്‍ വിശ്വാസയോഗ്യമായ ബ്രാന്‍ഡായി വി-ഗാര്‍ഡ് വളര്‍ന്നുകഴിഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണിയില്‍ നൂതനമായ രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഊന്നല്‍ നല്‍കി കൂടുതല്‍ മികവോടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ ഇന്നൊവേഷന്‍ ക്യാംപസ് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൌണ്‍സിലിന്റെ ഗോള്‍ഡ് റേറ്റിംഗിനായുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്നൊവേഷന്‍ ക്യാംപസ് നിര്‍മിച്ചിരിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമായ നടപടികളും കെട്ടിട നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടുണ്ട്.

സുസ്ഥിര വികസനത്തിന് പ്രാധാന്യം നല്‍കിറൂഫ്ടോപ്പ് സോളാര്‍ പ്ലാന്റ്, മഴവെള്ള സംഭരണം, ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ക്വാളിറ്റി ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള ലാബുകള്‍ക്ക് പുറമേ കൊളാബറേറ്റീവ് വര്‍ക്ക് സ്‌പേസുകളും കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്ററും ഇവിടെ ഒരുക്കിയിരിയിട്ടുണ്ട്.

ഉമ തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഷീല കൊച്ചൗസേപ്പ്, വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി, ഡയറക്ടറും സിഒഒയുമായ വി. രാമചന്ദ്രന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി സെബാസ്റ്റ്യന്‍, വി-ഗാര്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com