വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

വാഹന രേഖകളുടെ പുതുക്കല്‍ കാലാവധി ജൂണ്‍ 300 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പുതുക്കാന്‍ സാധിക്കാതെ പോയ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റുകള്‍ മുതലായവയ്ക്ക് ജൂണ്‍ 30 വരെ കാലാവധി നീട്ടുനല്‍കിയിരിക്കുകയാണ്.

2020 ഫെബ്രുവരി 1 ന് കാലാവധി അവസാനിച്ച രേഖകള്‍ക്ക് വരെ ഈ ഇളവ് നല്‍കണമെന്നാണ് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ ഈ രേഖകള്‍ക്ക് പുതുക്കിയില്ലെങ്കിലും ഈ വര്‍ഷം ജൂണ്‍ 30 വരെ കാലാവധിയുണ്ടാകും. നേരത്തേ മാര്‍ച്ച് 31 വരെയായിരുന്നു കാലാവധി നല്‍കിയിരുന്നത്.


Related Articles
Next Story
Videos
Share it