വള്ളുവനാട് ഈസി മണി: പണത്തിന് ആവശ്യമുണ്ടോ? കൂടെയുണ്ട് എപ്പോഴും!

ബിസിനസില്‍ പണത്തിന് ആവശ്യം വരുമ്പോള്‍ നിങ്ങളെ തിരക്കിവന്ന് സാമ്പത്തിക പിന്തുണ നല്‍കുന്നവരുണ്ടോ കൂടെ?
സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ നാട്ടില്‍ ഒട്ടേറെയുണ്ട്. നമ്മുടെ ആവശ്യങ്ങളറിഞ്ഞ്, ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ നൂലാമാലകളോ ഇല്ലാതെ ഇങ്ങോട്ട് തിരക്കിവന്ന് പിന്തുണയേകുന്നവര്‍ ചുരുക്കമാവും. അങ്ങനെ വേറിട്ട സേവനം നല്‍കി ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിച്ച് അതിവേഗം വളരുകയാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ വള്ളുവനാട് ഈസി മണി. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ലളിതമായ രീതിയില്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നവര്‍. നടപ്പ് സാമ്പത്തിക വര്‍ഷം 359 ശതമാനം വളര്‍ച്ചയാണ് വള്ളുവനാട് ഈസി മണി സ്വന്തമാക്കിയത്. വിശ്വസ്തമായ സേവനത്തിന് ജനങ്ങള്‍ നല്‍കിയ സമ്മാനം!
സാമ്പത്തിക സേവന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാല് പേര്‍: പി.സി. നിധീഷ്, എ.കെ. നാരായണന്‍, എ. ഒമേഷ്, എന്‍. രാകേഷ് എന്നിവര്‍ സാരഥ്യം വഹിക്കുന്ന വള്ളുവനാട് ഈസി മണിയുടെ തുടക്കം സ്വര്‍ണപ്പണയ വായ്പയിലൂടെയാണ്. പിന്നീട് ബിസിനസ് വായ്പ, ഡെയ്‌ലി കളക്ഷന്‍ ലോണ്‍, മോര്‍ട്ട്‌ഗേജ് വായ്പ, വാഹന വായ്പ എന്നീ മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതോടെ സംരംഭകരുടെയും സാധാരണക്കാരുടെയും ആശ്രയമായി സ്ഥാപനം മാറി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുത്ത സ്ഥാപനം, നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിച്ചുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നതും.
കരുത്തുറ്റ നേതൃത്വം, ഒരൊറ്റ മനസോടെ ടീം
എന്‍ബിഎഫ്‌സി മേഖലയില്‍ 20 വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തന പരിചയമുള്ളവരായിരുന്നു സ്ഥാപനത്തിന് തുടക്കമിട്ട നാലുപേരും എന്നത് പ്രവര്‍ത്തനം സുഗമവും മികച്ചതുമാക്കി. സ്ഥാപനത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും ഇവരുടെ കണ്ണെത്തുന്നുണ്ട്. സാമ്പത്തിക അച്ചടക്കവും വള്ളുവനാട് ഈസി മണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഇപ്പോള്‍ 0.96 ശതമാനം മാത്രമാണ് സ്ഥാപനത്തിന്റെ നിഷ്‌ക്രിയ ആസ്തി എന്നത് സ്ഥാപനത്തിന്റെ സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള ചൂണ്ടുപലകയാകുന്നു.
സ്ഥാപനത്തില്‍ 470ലേറെ പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 80 ശതമാനവും തുടക്കം മുതല്‍ ഉള്ളവരാണ്. അരലക്ഷത്തിലേറെ ഉപഭോക്താക്കളും വള്ളുവനാട് ഈസി മണിക്ക് ഉണ്ട്. ടീം വര്‍ക്കിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെയും പിന്‍ബലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ ചലനം സൃഷ്ടിക്കുന്ന കമ്പനിയായി മാറുക എന്ന ലക്ഷ്യമാണ് സ്ഥാപനത്തിനുള്ളതെന്ന് സാരഥികള്‍ പറയുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ ബിസിനസുകള്‍ക്കും കാലതാമസമില്ലാതെ വായ്പ ലഭ്യമാക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നു. ദിവസ-ആഴ്ച-മാസ തവണകളായി വായ്പ തിരിച്ചടക്കാനുള്ള സൗകര്യവും നല്‍കുന്നു. അരലക്ഷം രൂപ മുതല്‍ മുകളിലേക്ക് വസ്തു ഈടിന്മേല്‍ ഭൂപണയ വായ്പയും നല്‍കിവരുന്നു. ഓരോ അടവിനും ശേഷം ബാക്കിവരുന്ന വായ്പാ തുകയ്ക്ക് മാത്രമേ പലിശ ഈടാക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. പണയ ദിവസത്തേക്കുള്ള പലിശ മാത്രം ഈടാക്കി സ്വര്‍ണപ്പണയത്തിന്മേല്‍ പരമാവധി വായ്പ നല്‍കുന്നുണ്ട്. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ബിസിനസുകാര്‍ക്ക് മാത്രമല്ല, എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാക്കുന്നു എന്നതും വള്ളുവനാട് ഈസി മണിയെ വേറിട്ടു നിര്‍ത്തുന്നു.
ഉപഭോക്താക്കളുമായി അടുത്ത ബന്ധം
ഉപഭോക്താക്കളുമായി സ്ഥാപനം വളര്‍ത്തിയെടുക്കുന്ന ആത്മബന്ധം എടുത്തുപറയേണ്ടതാണ്. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിലൂടെയാണ് അത് ഊട്ടിയുറപ്പിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുന്നതിനൊപ്പം വായ്പകള്‍ക്ക് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിലടക്കം സഹായവുമായി എത്തുകയും എത്രയും വേഗത്തില്‍ വായ്പ ലഭ്യമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ബിസിനസുകാരടക്കമുള്ള ഉപഭോക്താക്കളുടെ ധന ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് വായ്പകളെ കുറിച്ച് ബോധ്യപ്പെടുത്തി പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അവര്‍ക്ക് സമയത്തിന് പണം ലഭ്യമാക്കാനും കമ്പനി ശ്രദ്ധിക്കുന്നു.
സുതാര്യത മുഖമുദ്ര
ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളൊന്നും വള്ളുവനാട് ഈസി മണിയിലില്ല എന്ന് ഇതിന്റെ സാരഥികള്‍ ഉറപ്പു നല്‍കുന്നു. ഓരോ ഇടപാടുകാരനെയും ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തി എന്തൊക്കെ ചാര്‍ജുകളാണ് ഈടാക്കുക എന്ന് മുന്‍കൂട്ടി അറിയിക്കാനും സ്ഥാപനം ശ്രദ്ധിക്കുന്നുണ്ട്. ഇടപാടുകാര്‍ ഒപ്പിട്ട മുഴുവന്‍ പേപ്പറുകളുടെയും കോപ്പി അവര്‍ക്ക് കൂടി നല്‍കുന്നതിനാല്‍ ഭാവിയില്‍ സംശയങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ പരിഹരിക്കാനും സാധിക്കുന്നു.സ്വര്‍ണപ്പണയത്തിന് പ്രോസസിംഗ് ചാര്‍ജോ അപ്രൈസര്‍ ചാര്‍ജോ വാങ്ങുന്നില്ല എന്നതും ശ്രദ്ധേയം.
ഭാവി പദ്ധതികള്‍
കേരളത്തിലെ ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. 44 പുതിയ ശാഖകള്‍ ഇതിന്റെ ഭാഗമായി തുറക്കും.
Related Articles
Next Story
Videos
Share it