

വലിയ വെടിവയ്‌പ്പോ ആക്രമണങ്ങളോ നടത്താതെ പക്ഷിയെ റാഞ്ചുംപോലെയാണ് യുഎസ് സൈന്യം വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡൂറോയെ റാഞ്ചിയത്. കേരളത്തിലെ തെരുവുകളില്‍ വലിയ പ്രതിഷേധം ഉണ്ടായെങ്കിലും ഏകാധിപതി പ്രസിഡന്റ് അമേരിക്കയുടെ തടവിലായത് ആ രാജ്യത്തുള്ളവര്‍ ആഘോഷിക്കുകയാണ്. പട്ടിണിയും ദാരിദ്രവും നിറമാടിയ രാജ്യത്ത് ഇനി വികസനമുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
അമേരിക്കന്‍ ഇടപെടല്‍ വെനസ്വേലയുടെ ഓഹരി വിപണിയിലും വലിയ കുതിപ്പിന് വഴിയൊരുക്കിയിട്ടുണ്ട്. ഇന്നലെ (ജനുവരി 6) മാത്രം ബോല്‍സ ഡി വലോരെസ് ഡെ കാരക്കസ് എന്നറിയപ്പെടുന്ന കാരക്കസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 50 ശതമാനമാണ് കുതിച്ചത്. ജനുവരി രണ്ടിന് അടയ്ക്കുമ്പോള്‍ 2,231 പോയിന്റിലായിരുന്നു വിപണി. പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതിനാല്‍ തടസപ്പെട്ട വ്യാപാരം ഇന്നലെ വീണ്ടും ആരംഭിച്ചപ്പോള്‍ 3,897 പോയിന്റിലാണ് ദിനം ക്ലോസ് ചെയ്തത്.
രാജ്യത്തിന്റെ പ്രസിഡന്റ് ശത്രുക്കളുടെ കൈയിലായിട്ടും എന്തുകൊണ്ടാണ് ഓഹരിവിപണി കുതിച്ചത്. കാരണം സിംപിളാണ്. ഇതുവരെ ഉപരോധങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു വെനസ്വേലന്‍ സമ്പദ്‌വ്യവസ്ഥ. നിയന്ത്രണം അമേരിക്കയുടെ കൈയിലേക്ക് വന്നതോടെ ഉപരോധങ്ങള്‍ മാറും. എണ്ണവില്പന വഴിയുള്ള വരുമാനം വര്‍ധിക്കും. ഇതുവഴി സാമ്പത്തികരംഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
വിപണി കുതിക്കാന്‍ ഇതാണ് കാരണം. 1947ല്‍ സ്ഥാപിതമായതാണ് കാരക്കസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. എന്നാല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും ഓഹരി വിപണിയാണിത്. ലിസ്റ്റ് ചെയ്ത കമ്പനികളുടെയും നിക്ഷേപകരുടെയും എണ്ണം തീരെ കുറവും. വെറും 15 കമ്പനികള്‍ മാത്രമാണ് ഇതിലുള്ളത്.
കാരക്കസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം വെറും 9 കോടി രൂപ മാത്രമാണ്. ഇന്ത്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ ചെറുത്.
മഡൂറോയുടെ ഭരണത്തിന്‍ കീഴില്‍ വെനസ്വേല ദാരിദ്രത്തിന്റെ പടുകുഴിയിലായിരുന്നു. ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഖജീവിതത്തിനുള്ള കാരണങ്ങള്‍ മാത്രമായിരുന്നു ആകെ നടന്നിരുന്നത്. മഡൂറോയെ അമേരിക്കന്‍ സൈന്യത്തില്‍ നിഷ്പ്രയാസം തട്ടിക്കൊണ്ടു പോകാന്‍ വഴിയൊരുക്കിയതും ഇതുതന്നെ. മഡൂറോയുടെ വീഴ്ചയില്‍ തെരുവുകളില്‍ യാതൊരു പ്രതിഷേധവും ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍ വെനസ്വേല കോടികള്‍ സ്വരൂപിക്കേണ്ടി വരും. 2017 മുതല്‍ കടങ്ങളൊന്നും തിരിച്ചടയ്ക്കുന്നില്ല. അത്രത്തോളം പരിതാപകരമാണ് രാജ്യത്തിന്റെ അവസ്ഥ. 150-170 ബില്യണ്‍ ഡോളറോളം കടം വെനസ്വേലയ്ക്ക് ഉണ്ടെന്നാണ് കണക്ക്.
അധികാരമാറ്റം പൂര്‍ണ അര്‍ത്ഥത്തിലെത്തിയില്ലെങ്കിലും ഇനി വരുന്ന സര്‍ക്കാര്‍ യുഎസിന്റെ നിയന്ത്രണത്തിലാകുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ വെനസ്വേലയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ അവസാനിക്കും. എണ്ണ വില്പനയും വെള്ളി ഖനനവും പൂര്‍ണതോതില്‍ എത്തിയാല്‍ തന്നെ വെനസ്വേലയുടെ പ്രശ്‌നങ്ങളെല്ലാം തീരും. 3.1 കോടിയാണ് അവിടുത്തെ ജനസംഖ്യ.
Read DhanamOnline in English
Subscribe to Dhanam Magazine