

പ്രഥമ വനിതാ ഐപിഎല്‍ (Women's IPL) സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയകോം18. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പങ്കാളിത്തമുള്ള സ്ഥാപമാണ് വയാകോം. 951 കോടി രൂപയ്ക്കാണ് 2023-27 കാലയളവിലേക്കുള്ള മീഡിയ അവകാശം കമ്പനി നേടിയത്.
അതായത് ഒരു കളിക്ക് 7.09 കോടി രൂപ. ഫുഡ്‌ബോള്‍, 20-20 ലോകകപ്പിന് സമാനമായി വനിതാ ഐപിഎല്ലും ജിയോ ടിവിയിലൂടെ റിലയന്‍സ് സൗജന്യമായി എത്തിച്ചേക്കും. പുരുഷ ഐപില്ലിലെ ഡിജിറ്റല്‍ അവകാശവും വയകോം നേടിയിരുന്നു. അതേ സമയം ബിസിസിഐ പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് മീഡിയ അവകാശം വിറ്റുപോയത്.
1000 കോടിക്ക് മുകളില്‍ നേടാമെന്നായിരുന്നു ബിസിസിഐയുടെ കണക്കുകൂട്ടല്‍. വയകോമിനെ കൂടാതെ ഡിസ്‌നി സ്റ്റാര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. അപ്രതീക്ഷിതമായി സോണി-സീ ലേലത്തില്‍ നിന്ന് വിട്ടുനിന്നു. 2008ല്‍ തുടങ്ങിയ പുരുഷ ഐപിഎല്ലിലെ ആദ്യ 10 വര്‍ഷത്തെ സംപ്രേക്ഷണാവകാശം 8200 കോടി രൂപയ്ക്കായിരുന്നു സോണി നേടിയത്. 2023-27 കാലയളവിലെ പുരുഷ ഐപിഎല്ലിന്റെ അവകാശങ്ങള്‍ വിറ്റതിലൂടെ ബിസിസിഐയ്ക്ക് ലഭിച്ചത് 47,332.52 കോടി രൂപയാണ്.
ഈ വര്‍ഷം ഏപ്രലില്‍ ആവും വനിതാ ഐപിഎല്‍ ആരംഭിക്കുക. മുംബൈയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ടീമുകളാണുള്ളത്. ഫ്രാഞ്ചൈസികളെ ഇതുവരെ ബിസിസിഐ തിരഞ്ഞെടുത്തിട്ടില്ല. ഫെബ്രുവരിയിലാണ് ഐപിഎല്ലിലേക്കുള്ള വനിതാ താരങ്ങളുടെ ലേലം.
Read DhanamOnline in English
Subscribe to Dhanam Magazine