കോഹ്‌ലിയുടെ മിന്നല്‍ വിരമിക്കലിന് പിന്നില്‍ ബി.സി.സി.ഐയുടെ കടുംവെട്ട് തീരുമാനം?

ഇന്ത്യയ്ക്കായി 123 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിരാട് 210 ഇന്നിംഗ്‌സുകളില്‍ നിന്നായി 9,230 റണ്‍സ് നേടിയിട്ടുണ്ട്
virat kohli
Published on

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതിന് കാരണം ബി.സി.സി.ഐ (Board of Control for Cricket in India) കൈവിട്ടതെന്ന് സൂചന. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ മത്സരത്തില്‍ കളിക്കാന്‍ വിരാടിന് ഫിറ്റ്‌നസില്ലെന്ന് ബോര്‍ഡ് താരത്തെ അറിയിച്ചിരുന്നു. ഫിറ്റ്‌നസില്ലാത്ത താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി മുഖേന സന്ദേശം താരത്തിന് കൈമാറുകയും ചെയ്തിരുന്നു.

ടീം മാനേജ്‌മെന്റില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വിരാട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലിയിരുന്നു. മുതിര്‍ന്ന താരങ്ങള്‍ വിരമിച്ചാലും ഇന്ത്യന്‍ ടീം ശക്തമാണെന്നാണ് ബോര്‍ഡിന്റെ നിലപാട്.

വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും ഇക്കാര്യത്തില്‍ ഇടപെടാനില്ലെന്നും ബി.സി.സി.ഐ ഭാരവാഹികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയ്ക്കായി 123 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിരാട് 210 ഇന്നിംഗ്‌സുകളില്‍ നിന്നായി 9,230 റണ്‍സ് നേടിയിട്ടുണ്ട്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ആ ഇന്നിംഗ്‌സിന് ചാരുതയേകി. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കിംഗ്‌സ്റ്റണിലായിരുന്നു കോഹ് ലിയുടെ അരങ്ങേറ്റം. അവസാന ടെസ്റ്റ് ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ സിഡ്‌നിയിലും. 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് വിരാമമിട്ട് വിരാട് പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ യുഗം കൂടിയാണ് അസ്തമിക്കുന്നത്.

Virat Kohli's Test retirement linked to BCCI's stand on fitness and team selection support

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com