

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള സപോര്‍ടിംഗ് ബ്രാന്‍ഡായ വണ്‍8 (One8) വിറ്റു. സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന അജിലിറ്റാസ് (Agilitas) എന്ന സ്റ്റാര്‍ട്ടപ്പിനാണ് സ്വപ്‌ന പ്രോജക്ട് വിരാട് വിറ്റത്. പ്യൂമ ഇന്ത്യയുടെ തലവനായിരുന്ന അഭിഷേക് ഗാംഗുലി ആരംഭിച്ചതാണ് അജിലിറ്റാസ്.
വണ്‍8 അജിലിറ്റാസിന് വിറ്റെങ്കിലും സംരംഭകനെ റോളില്‍ നിന്ന് വിരാട് പുറത്തുകടന്നിട്ടില്ല. 40 കോടി രൂപയുടെ നിക്ഷേപം അദ്ദേഹം അജിലിറ്റാസില്‍ നടത്തുകയും ചെയ്തു. ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പില്‍ ഭാവിയില്‍ കൂടുതല്‍ നിക്ഷേപം ക്രിക്കറ്ററില്‍ നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു വര്‍ഷത്തിനിടയില്‍ അജിലിറ്റാസ് നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണ് വണ്‍8ന്റേത്. അടുത്തിടെ മോച്ചികോ ഷൂസിനെ (Mochiko Shoes) കമ്പനി ഏറ്റെടുത്തിരുന്നു. അഡിഡാസ്, പ്യൂമ, ന്യൂബാലന്‍സ്, റീബോക്ക്, ക്രോക്സ്, ഡെക്കാത്തലോണ്‍, യുഎസ് പോളോ തുടങ്ങി വന്‍കിട ബ്രാന്‍ഡുകള്‍ക്കായി ഷൂസ് നിര്‍മിച്ചു നല്കുന്ന കമ്പനിയാണിത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ഋഷികേശിലും കമ്പനിക്ക് നിര്‍മാണ യൂണിറ്റുണ്ട്.
വിരാടിന്റെ സാന്നിധ്യം അജിലിറ്റാസിന് നേട്ടമാണെന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഒറ്റയക്ക ഓഹരികളാണ് നിക്ഷേപത്തിലൂടെ താരത്തിന് ലഭിക്കുക. അജിലിറ്റാസ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായും കോഹ്‌ലി മാറും. മറ്റൊരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡുമായി താരം ഇനി സഹകരിക്കില്ല. ഇത് അജിലിറ്റാസിന് വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
2017ല്‍ പ്യൂമ ഇന്ത്യയുമായി കോഹ്‌ലി 110 കോടി രൂപയുടെ കരാറായിരുന്നു. 2025 വരെ ഇത് നീണ്ടുനിന്നു. 300 കോടി രൂപയുടെ പുതിയ കരാറിന് പ്യൂമ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അജിലിറ്റാസുമായി ചേര്‍ന്ന് മുന്നോട്ടു പോകാനായിരുന്നു ക്രിക്കറ്ററുടെ തീരുമാനം. മറ്റൊരു ക്രിക്കറ്റായി യുവരാജ് സിംഗും അജിലിറ്റാസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine