Begin typing your search above and press return to search.
ബ്രാന്‍ഡ് മൂല്യം; ഒന്നാം സ്ഥാനത്ത് കോലിക്ക് തന്നെ , അലിയ ഭട്ടും ദീപിക പദ്‌കോണും ആദ്യ പത്തിലെ സ്ത്രീ സാന്നിധ്യം
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സെലിബ്രറ്റികളുടെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും വിരാട് കോലി (Virat Kohli) ഒന്നാമത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും മൂന്‍വര്‍ഷത്തെ അപേക്ഷിച്ച് കോലിയുടെ മൂല്യം ഇടിഞ്ഞു. 238 മില്യണ്‍ ഡോളറില്‍ നിന്ന് 186 മില്യണ്‍ ഡോളറിലേക്കാണ് മൂല്യം ഇടിഞ്ഞത്.
മോശം ഫോമും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നുള്ള പടിയിറക്കനും കോലിയുടെ ബ്രാന്‍ഡ് മൂല്യം ഇടിയാന്‍ കാരണമായി. 158.3 മില്യണ്‍ ഡോളര്‍ മൂല്യവുമായി ബോളിവുഡ് താരം റണ്‍വീണ്‍ സിംഗ് ആണ് രണ്ടാമത്. 139.6 കോടിയുടെ മൂല്യവുമായി അക്ഷയ്കുമാര്‍ ആണ് മൂന്നാമത്. 100 മില്യണിന് മുകളില്‍ ബ്രാന്‍ഡ് മൂല്യമുള്ള രാജ്യത്തെ സെലിബ്രറ്റികള്‍ ഇവര്‍ മാത്രമാണ്.
പട്ടികയില്‍ ആദ്യ പത്തില്‍ എട്ടുപേരും ബോളിവുഡ് താരങ്ങളാണ്. കോലിയെ കൂടാതെ മഹേന്ദ്ര സിംഗ് ധോണിയാണ് ആദ്യ പത്തില്‍ ഇടം നേടിയ സ്‌പോര്‍ട്‌സ് താരം. മുന്‍വര്‍ഷം 11ആം സ്ഥാനത്തായിരുന്ന ധോണി ഇത്തവണ ബ്രാന്‍ഡ് മൂല്യത്തില്‍ അഞ്ചാമതാണ്. 61.2 മില്യണ്‍ ഡോളറാണ് ധോണിയുടെ മൂല്യം. പട്ടികയിലെ ആദ്യ 20 സെലിബ്രറ്റികളുടെ ആകെ ബ്രാന്‍ഡ് മൂല്യം 1.2 ബില്യണ്‍ ഡോളറാണ്.
ബ്രാന്‍ഡ് മൂല്യം. നാലാം സ്ഥാനത്തുള്ള അലിയ ഭട്ടും (68.1 മില്യണ്‍ ഡോളര്‍) ഏഴാമതുള്ള ദീപിക പദുക്കോണും (51.6 മില്യണ്‍ ഡോളര്‍) ആണ് ആദ്യ പത്തിലെ സ്ത്രീ സാന്നിധ്യം.
BRAND VALUE ടോപ്പ്10 (മില്യണ്‍ ഡോളറില്‍)
1.വിരാട് കോലി- 185.7
2.റണ്‍വീര്‍ സിംഗ്- 158.3
3.അക്ഷയ് കുമാര്‍- 139.6
4.അലിയ ഭട്ട്- 68.1
5.എംസ് ധോണി- 61.2
6.അമിതാഭ് ബച്ചന്‍- 54.2
7.ദീപിക പദുക്കോണ്‍- 51.6
8.സല്‍മാന്‍ ഖാന്‍ - 51.6
9.ആയുഷ്മാന്‍ ഖുറാനെ - 49.3
10.ഹൃതിക്ക് റോഷന്‍ - 48.5
Next Story