ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഈ ടൂറിസ്റ്റ് രാജ്യങ്ങളിലേക്ക് പോകാം; മുഴുവന്‍ രാജ്യങ്ങളും അറിയൂ

തായ്‌ലൻഡ്, മാലദ്വീപ് തുടങ്ങിയ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ വിസ ആവശ്യമില്ല. നയതന്ത്ര യാത്ര, ഹ്രസ്വകാല അല്ലെങ്കിൽ എമർജൻസി യാത്രകള്‍, ട്രാൻസിറ്റ് സ്റ്റേകൾ എന്നിവ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ സാഹചര്യങ്ങളില്‍ വിസരഹിത യാത്ര അനുവദിക്കുന്നില്ല. ബിസിനസ്സിനോ വിനോദസഞ്ചാരത്തിനോ വേണ്ടി ഹ്രസ്വമായ താമസത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് വിസ രഹിത പ്രവേശനം സാധ്യമാകുന്നത്.
സിംഗപ്പൂർകാര്‍ക്ക് 195 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര പ്രവേശനം സാധ്യമാണ്. അമേരിക്കന്‍ പൗരന്മാർക്ക് വിസയില്ലാതെ 186 രാജ്യങ്ങളിൽ പ്രവേശിക്കാന്‍ സാധിക്കും.
ഇന്ത്യയില്‍ നിന്ന് വിസ രഹിത പ്രവേശനം സാധ്യമാകുന്ന 58 രാജ്യങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു
അംഗോള
ബാർബഡോസ്
ഭൂട്ടാൻ
ബൊളീവിയ
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
ബുറുണ്ടി
കംബോഡിയ
കേപ് വെർഡെ ദ്വീപുകൾ
കൊമോറോ ദ്വീപുകൾ
കുക്ക് ദ്വീപുകൾ
ജിബൂട്ടി
ഡൊമിനിക്ക
എത്യോപ്യ
ഫിജി
ഗ്രനേഡ
ഗിനിയ-ബിസാവു
ഹെയ്തി
ഇന്തോനേഷ്യ
ഇറാൻ
ജമൈക്ക
ജോർദാൻ
കസാക്കിസ്ഥാൻ
കെനിയ
കിരിബതി
ലാവോസ്
മക്കാവോ (എസ്.എ.ആര്‍ ചൈന)
മഡഗാസ്കർ
മലേഷ്യ
മാലദ്വീപ്
മാർഷൽ ദ്വീപുകൾ
മൗറിറ്റാനിയ
മൗറീഷ്യസ്
മൈക്രോനേഷ്യ
മോണ്ട്സെറാറ്റ്
മൊസാംബിക്ക്
മ്യാൻമർ
നേപ്പാൾ
നിയു
പലാവു ദ്വീപുകൾ
ഖത്തർ
റുവാണ്ട
സമോവ
സെനഗൽ
സീഷെൽസ്
സിയറ ലിയോൺ
സൊമാലിയ
ശ്രീലങ്ക
സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
സെന്റ് ലൂസിയ
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്
ടാൻസാനിയ
തായ് ലൻഡ്
കിഴക്കൻ ടിമോർ
ട്രിനിഡാഡ് ആൻഡ് ടൊബാഗോ
ടുണീഷ്യ
തുവാലു
റിപ്പബ്ലിക് ഓഫ് വാനുവാട്ടു
സിംബാബ്‌വെ
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ 82ാം സ്ഥാനത്ത് എത്തിയതോടെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇത്രയും രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം സാധ്യമായത്.
Related Articles
Next Story
Videos
Share it