വാട്‌സാപ്പ് സമ്മിറ്റില്‍ തിളങ്ങി വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ക്യാമ്പയിന്‍

അഡ്വഞ്ചര്‍ ഇറ്റാലിയന്‍ റൈഡുകള്‍ വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നു
vismaya amuesment park
Published on

വാട്‌സാപ്പിന്റെ ബിസിനസ് സമ്മിറ്റ് വേദിയില്‍ ശ്രദ്ധേയമായി കേരളത്തില്‍ നിന്നുള്ള വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ക്യാമ്പയിനുകള്‍. ഉപയോക്താക്കള്‍ക്ക് ഏറ്റവും ലളിതമായി വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ നല്‍കിയതിലൂടെയാണ് വിസ്മയ ആഗോള ബ്രാന്‍ഡിന്റെ പ്ലാറ്റ്‌ഫോമിലെത്തിയത്. സീസണ്‍ കാലത്ത് ബുക്കിംഗ് പ്രക്രിയയെ കൂടുതല്‍ സൗകര്യപ്രദവും സുഗമവുമാക്കുകയും ചെയ്ത ക്യാമ്പയിന്‍ മെറ്റ കേസ് സ്റ്റഡിയായി തിരഞ്ഞെടുത്ത് സമ്മിറ്റില്‍ അവതരിപ്പിച്ചു.

മുംബൈയില്‍ വച്ച് നടന്ന സമ്മിറ്റില്‍ മെറ്റയുടെ ഗ്ലോബല്‍, വൈസ് പ്രസിഡന്റ് ബെഞ്ചമിന്‍ ജോം, ഇന്ത്യന്‍ മേധാവി അരുണ്‍ ശ്രീനിവാസ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. മെറ്റ ഹെഡ് ഓഫ് സെയില്‍ നേഹ ഷായാണ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ കേസ് സ്റ്റഡി അവതരിപ്പിച്ചത്. കേരളത്തില്‍ തന്നെയുള്ള ക്വാഡ് ക്യൂബ്‌സ് ഏജന്‍സിയാണ് ക്യാമ്പയിന്‍ സമര്‍പ്പിച്ചത്.

മുന്‍നിര ബഹുരാഷ്ട്ര കമ്പനികളോടൊപ്പം സഹകരണ സ്ഥാപനമായ വിസ്മയ പാര്‍ക്കിന്റെയും കേസ് സ്റ്റഡി വന്നുവെന്നത് അഭിമാന നിമിഷമാണെന്ന് വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ പി.വി ഗോപിനാഥ് പറഞ്ഞു. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ റൈഡുകള്‍ പാര്‍ക്കില്‍ ആരംഭിക്കുന്നുണ്ടെന്നും ഈ വര്‍ഷം തന്നെ സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന അഡ്വഞ്ചര്‍ ഇറ്റാലിയന്‍ റൈഡ് ആസ്വദിക്കാന്‍ കഴിയുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ സീസണ്‍ പ്രമാണിച്ച് ആകര്‍ഷകങ്ങളായ ഓഫറുകളും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com