കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മ-ജി ടെക്: വി.കെ മാത്യൂസ് ചെയര്‍മാന്‍

മൂന്ന് ഐ.ടി പാര്‍ക്കുകളിലെ കയറ്റുമതി വരുമാനം 20,000 കോടി
vk mathews
Published on

കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസിന്റെ (ജിടെക്) ചെയര്‍മാനായി ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ മാത്യൂസിനെ തെരഞ്ഞെടുത്തു. 2026 ഏപ്രില്‍ വരെയാണ് നിയമനം. ടാറ്റ എല്‍ക്‌സി തിരുവനന്തപുരം സെന്റര്‍ ഹെഡ് ശ്രീകുമാര്‍ വി ആണ് സെക്രട്ടറി. തിരുവനന്തപുരത്ത് നടന്ന ജിടെക് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കേരളത്തിലെ 80 ശതമാനം ഐ.ടി പ്രൊഫഷണലുകള്‍ അടങ്ങുന്ന 250 ഓളം ഐ.ടി കമ്പനികള്‍ ജിടെക്കിലെ അംഗങ്ങളാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നീ മൂന്ന് ഐ.ടി പാര്‍ക്കുകളില്‍ രണ്ട് ലക്ഷത്തോളം ഐ.ടി പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നത്. 2023 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം ഈ പാര്‍ക്കുകളില്‍ നിന്നുള്ള ഐ.ടി കമ്പനികളുടെ കയറ്റുമതി വരുമാനം 20,000 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com