സ്‌പോര്‍ട്‌സ് പാക്കേജിലൂടെ കളംപിടിക്കാന്‍ വോഡാഫോണ്‍ ഐഡിയ; പുതിയ പ്ലാന്‍ അവതരിപ്പിച്ചു

കായികപ്രേമികള്‍ക്കായി പുതിയ ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് വോഡാഫോണ്‍ ഐഡിയ. ജൂണിലും ജൂലൈയിലുമായി ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ്, യൂറോകപ്പ് ഫുട്‌ബോള്‍, കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ ടൂര്‍ണമെന്റുകള്‍ക്ക് വലിയ ആരാധകരും സ്വീകാര്യതയുമുണ്ട്.
ഇതു മുന്‍കൂട്ടി കണ്ടാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഡേറ്റയും ഒരു പാക്കേജില്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പാക്കേജ് അവതരിപ്പിച്ചത്. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍, സോണി ലിവ്, ഫാന്‍കോഡ് തുടങ്ങിയ ആപ്പുകള്‍ വിവിധ പാക്കേജിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
169 രൂപ പ്ലാന്‍
ക്രിക്കറ്റും ഫുട്‌ബോളും കാണാന്‍ സാധിക്കുന്ന 169 രൂപയുടെ പ്ലാനില്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍, സോണി ലിവ് ആപ്പുകള്‍ മൂന്നു മാസത്തേക്ക് ലഭിക്കും. ഇതിനൊപ്പം 8 ജി.ബി ഡേറ്റയും ഉണ്ട്.
യൂറോകപ്പ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ, ശ്രീലങ്കന്‍ പര്യടനങ്ങള്‍ ലഭ്യമാക്കുന്ന മൂന്ന് പ്ലാനുകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. 903 രൂപയുടെ പ്ലാനില്‍ സോണി ലിവിന്റെ 90 ദിവസ സബ്‌സ്‌ക്രിപ്ഷനും പ്രതിദിനം 2 ജി.ബി ഡേറ്റയും ലഭിക്കും. 369 രൂപയുടെ പ്ലാനില്‍ 30 ദിവസത്തെ സോണി ലിവ് സബ്‌സ്‌ക്രിപ്ഷനൊപ്പം പ്രതിദിനം 2 ജി.ബി ഡേറ്റയുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
രണ്ടു പ്ലാനിലും അണ്‍ലിമിറ്റഡ് സംസാരസമയവും ഉണ്ട്. 82 രൂപയുടെ മറ്റൊരു പ്ലാനില്‍ 28 ദിവസത്തെ സോണി ലിവ് സബ്‌സ്‌ക്രിപ്ഷനും 4 ജി.ജി ഡേറ്റയും അടങ്ങിയിരിക്കുന്നു. 14 ദിവസമാണ് വാലിഡിറ്റി.
പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി 499 രൂപയുടെ പുതിയ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഒരുവര്‍ഷത്തേക്ക് ലഭിക്കുന്നതിനൊപ്പം 20 ജി.ബി ഡേറ്റയും ഈ പ്ലാനിനൊപ്പം ഉണ്ട്. യൂറോകപ്പ് ഫുട്‌ബോള്‍ മൊബൈലിലും ടിവിയിലുമായി കാണാന്‍ 100 രൂപയുടെ പ്ലാന്‍ ഉപയോഗിക്കാം. ഒരുമാസത്തെ സബ്‌സ്‌ക്രിപ്ഷനൊപ്പം 10 ജി.ബി ഡേറ്റയും ഇതിനൊപ്പം ലഭിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it