

ചെറുകിട, ഇടത്തരം വ്യാപാരികളുടെയും കയറ്റുമതിക്കാരുടെയും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ഇന്‍വോയ്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ ഫൈനാന്‍സിംഗ് സേവന പ്ലാറ്റ്ഫോമായ വോളോഫിന്‍ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
കയറ്റുമതിക്കാരുടെ പ്രവര്‍ത്തന മൂലധന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനാണ് വോളോഫിന്നിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ശ്രദ്ധ ഊന്നുന്നത്. കയറ്റുമതിക്കാര്‍ക്ക് പേയ്‌മെന്റ് കാലതാമസങ്ങളെ ഭയപ്പെടാതെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ആത്മവിശ്വാസത്തോടെ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതിനാണ് തങ്ങള്‍ ശ്രദ്ധചെലുത്തുന്നതെന്ന് വോളോഫിന്‍ സഹസ്ഥാപകനും സി.ഇ.ഒയുമായ റോഷന്‍ ഷാ പറഞ്ഞു.
വോളോഫിന്‍ പ്ലാറ്റ്‌ഫോം വഴി കയറ്റുമതിക്കാര്‍ക്ക് അവരുടെ ആസ്തി പണയം വയ്ക്കാതെ ആവശ്യമായ മൂലധനം ലഭ്യമാക്കാന്‍ കൊളാറ്ററല്‍-ഫ്രീ, നോണ്‍-റെക്കോഴ്‌സ് ധനസഹായം നല്‍കുന്നുണ്ട്. കാര്യമായ ഈട് ലഭിക്കാനിടയില്ലാത്ത ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണകരമായ സംവിധാനമാണ് വോളോഫിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.
ധനകാര്യ ആവശ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പ്രദാനം ചെയ്യാനുള്ള കഴിവാണ് വോളോഫിന്റെ പ്രത്യേകത. 2020ല്‍ സ്ഥാപിതമായ വോളോഫിന്‍ കേരളത്തില്‍ അടക്കം ചെറുകിട നഗരങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine