സൗജന്യ ആരോഗ്യസേവനങ്ങൾ ഇനി ജനങ്ങളിലേക്ക്; വി.പി.എസ് ലേക്‌ഷോർ ‘കെയർ ഓൺ വീൽസ്’ പദ്ധതിക്ക് തുടക്കം

കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ
VPS Lakeshore has launched its ‘Care on Wheels’
‘കെയർ ഓൺ വീൽസ്’ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വി.പി.എസ് ലേക്‌ഷോര്‍ ചെയർമാൻ ഡോ. ഷംഷീർ വയലിൽ നിർവഹിക്കുന്നു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, അലോക് ശ്രീവാസ്തവ തുടങ്ങിയവർ സമീപം.
Published on

അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങൾ സൗജന്യമായി കേരളത്തിലുടനീളം എത്തിക്കുന്നതിന് വി.പി.എസ് ലേക്‌ഷോര്‍ ആവിഷ്കരിച്ച മൊബൈൽ ഹെൽത്ത് കെയർ സംരംഭം ‘കെയർ ഓൺ വീൽസ്’ പദ്ധതിക്ക് തുടക്കമായി. ആശുപത്രിയിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ മൊബൈൽ ഹെൽത്ത് കെയർ യൂണിറ്റ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

ഗ്രാമ, നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകൾ, കോളജുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ, ആരോഗ്യസേവനങ്ങൾ എത്തിപ്പെടാത്ത മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധം, മുൻകൂട്ടിയുള്ള രോഗനിർണയം, വിദഗ്ധരുടെ കൺസൾട്ടേഷൻ എന്നിവ ഉറപ്പാക്കും.

കാർഡിയോളജി, റേഡിയോളജി സേവനങ്ങളുടെ പിന്തുണയോടെയുള്ള അൾട്രാസൗണ്ട് സംവിധാനങ്ങൾ, ഇ.സി.ജി സ്ക്രീനിംഗ്, പോർട്ടബിൾ ഓഡിയോമെട്രി, പോർട്ടബിൾ സ്പൈറോമെട്രി, ഡോക്ടർ കൺസൾട്ടേഷൻ, അടിസ്ഥാന ആരോഗ്യപരിശോധനകൾ, ടെലി കൺസൾട്ടേഷൻ സൗകര്യം എന്നിവ മൊബൈൽ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.

സൗജന്യ ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് കെയർ ഓൺ വീൽസിലൂടെ നടത്തുന്നതെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. രോഗ നിർണയവും കൺസൾട്ടേഷനും ഉൾപ്പെടെയുള്ള സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയാനും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാനും ആളുകൾക്ക് സാധിക്കും. കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യവർഷത്തിൽ കേരളത്തിലുടനീളം 150 ലധികം ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിക്കാനും 25,000ത്തിലധികം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com