കേരള സാങ്കേതിക വിദ്യയുടെയും വിപണനത്തിന്റെയും ഭാവി അടയാളപ്പെടുത്തി WAC ബിയോണ്ട് 2025

WACയുടെ പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റ് ബിസിനസ് തലവന്മാരുടെയും പുതുതലമുറ സംരംഭകരുടെയും സംഗമവേദിയായി
WAC Beyond 2025
Published on

കൊരട്ടി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിന്റെ (WAC) ആഭിമുഖ്യത്തില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന WAC ബിയോണ്ട്- ടെക്‌നോളജി ആന്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റ് ബിസിനസ് തലവന്മാരുടെയും പുതുതലമുറ സംരംഭകരുടെയും സംഗമവേദിയായി. വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ബിസിനസിന് ഏറെ ഗുണകരമാകുമെന്ന് പി. രാജീവ് പറഞ്ഞു. നിര്‍മിതബുദ്ധിക്ക് നിര്‍ണായക പങ്ക് വഹിക്കാവുന്ന നിരവധി മേഖലകളുണ്ട്. നിലവിലെ അനിശ്ചിതമായ ലോകക്രമത്തില്‍ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ബിസിനസ് വളര്‍ച്ച കൈവരിക്കാനും സാങ്കേതികവിദ്യ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

P Rajeev, Industries Minister of Kerala speaking at WAC Beyond 2025
WAC ബിയോണ്ട് 2025ന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ ആരംഭിച്ച WAC പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഒരു വിജയകരമായ പ്രസ്ഥാനമായി വളര്‍ന്നുവെന്ന് ഹൈബി ഈഡന്‍ എംപി അഭിപ്രായപ്പെട്ടു. WAC സി.ഇ.ഒ ജിലു ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ഗൂഗിളുമായുള്ള കമ്പനിയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്ന ഗൂഗിള്‍ സ്പോട്ട്ലൈറ്റ് സെഷന് പുറമേ പ്രമുഖര്‍ നയിച്ച സെഷനുകളും സമ്മിറ്റിന്റെ ഭാഗമായി നടന്നു. പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചിയുടെയും പുതിയ വെബ്‌സൈറ്റുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Hibi Eden, Member of Parliament, speaking at WAC Beyond 2025
ഹൈബി ഈഡന്‍ എംപി പ്രസംഗിക്കുന്നു.

മികച്ചയാളുകള്‍, മൂല്യങ്ങള്‍, ദര്‍ശനം എന്നിവയിലൂടെ ഏറ്റവും ചെറിയ തുടക്കങ്ങള്‍ പോലും ഏറ്റവും വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് തെളിയിക്കുന്നതാണ് WACയുടെ യാത്രയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ എബിന്‍ ജോസ് ടോം പറഞ്ഞു.

പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കമ്പനിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീവേദ് എംപി; പിഎച്ച്പി വിഭാഗം ഹെഡ് മിഥുന്‍ രാജ് കെ ആര്‍; ഗ്ലോബല്‍ സെയില്‍സ് ഹെഡ് അനൂപ് കെ ജോസഫ് എന്നിവര്‍ക്ക് പുതിയ മഹീന്ദ്ര എക്സ് ഇവി 9ഇ കാറുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. കമ്പനിയിലെ ജീവനക്കാരാണ് WACയുടെ ഏറ്റവും വലിയ കരുത്തെന്ന് സിഇഒ ജിലു ജോസഫ് പറഞ്ഞു. സമ്മിറ്റിന് സമാപനം കുറിച്ചുകൊണ്ട് സംഗീതജ്ഞന്‍ അല്‍ഫോണ്‍സ് ജോസഫ് പങ്കെടുത്ത മദ്രാസ് മെയില്‍ ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.

2012ല്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ സ്ഥാപിതമായ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിന് ആഗോളതലത്തില്‍ 500ലധികം ഇടപാടുകാരുണ്ട്. വെബ്, മൊബൈല്‍ ആപ്പ് വികസനം, ഇ-കൊമേഴ്‌സ് സൊല്യൂഷനുകള്‍, എഐ പവര്‍ഡ് പ്ലാറ്റ്‌ഫോമുകള്‍, ബ്രാന്‍ഡിംഗ്, ക്ലൗഡ് ഇന്റഗ്രേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള കമ്പനി ഇതിനോടകം റീട്ടെയില്‍, നിര്‍മ്മാണം, ധനകാര്യം, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളില്‍ 1,500ലധികം പ്രോജക്ടുകള്‍ക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്.

WACയുടെ പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റില്‍ നിരവധി പേര്‍ പങ്കെടുത്തു. നൂതനാശയങ്ങള്‍ക്കും ബിസിനസ് പരിവര്‍ത്തനത്തിനുമുള്ള കേരളത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളിലൊന്നായി വിഭാവനം ചെയ്യപ്പെടുന്ന WAC ബിയോണ്ട് 2026ന് മുന്നോടിയായാണ് ബിയോണ്ട് 2025 സംഘടിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com