തൊഴിലുറപ്പ് വേതനം ഇനി ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള വേതനം ഇനി മുതല്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ (എ.ബി.പി.എസ്) വഴി മാത്രമെന്ന് കേന്ദ്രം. വേതനവിതരണം ആധാര്‍ അധിഷ്ഠിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന അവസാനതീയതി ഡിസംബര്‍ 31 ആയിരുന്നു. തൊഴിലാളികളുടെ 12 അക്ക ആധാര്‍നമ്പര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം വഴി പണമിടപാട് നടത്തുന്നത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ആധാര്‍ ഡെമോഗ്രാഫിക് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതില്‍ 17.37 കോടി പേര്‍ എ.ബി.പി.എസ്. സംവിധാനത്തിലേക്ക് മാറി. 32 ശതമാനം പേരാണ് പുറത്തുള്ളത്.

എ.ബി.പി.എസ് വഴി വേതനം നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഉത്തരവായത്. സര്‍ക്കാര്‍ ആദ്യം 2023 ഫെബ്രുവരി ഒന്ന് സമയപരിധിയായി നിശ്ചയിച്ചിരുന്നു. പിന്നീട് പലതവണ നീട്ടുകയായിരുന്നു. തൊഴിലാളികളുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതില്‍ നിരവധി സംസ്ഥാനങ്ങള്‍ പിന്നോട്ട് പോയതിനാലാണ് തീയതി നീട്ടിയിരുന്നത്.


Related Articles
Next Story
Videos
Share it