സമയം ഒരുപാടുണ്ട്, തിടുക്കം വേണ്ടാ; ഫോണ്‍പേയ്ക്ക് പിന്നാലെ ഐപിഎ നീട്ടിവയ്ക്കാന്‍ ഫ്‌ളിപ്കാര്‍ട്ടും

ഫ്‌ളിപ്കാര്‍ട്ട് 2025 സാമ്പത്തികവര്‍ഷം 1,494.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു
സമയം ഒരുപാടുണ്ട്, തിടുക്കം വേണ്ടാ; ഫോണ്‍പേയ്ക്ക് പിന്നാലെ ഐപിഎ നീട്ടിവയ്ക്കാന്‍ ഫ്‌ളിപ്കാര്‍ട്ടും
Published on

യുഎസ് റീട്ടെയ്ല്‍ വമ്പന്മാരായ വാള്‍മാര്‍ട്ടിന് (Walmart) വലിയ നിക്ഷേപകമുള്ള ഫ്‌ളിപ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്പന വൈകിപ്പിക്കാന്‍ ഒരുങ്ങുന്നു. 2027 സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ് കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രാധാന്യം നല്കാനാണ് വാള്‍മാര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വാള്‍മാര്‍ട്ട് സിഇഒയും പ്രസിഡന്റുമായ ജോണ്‍ ഫര്‍ണര്‍ ബെംഗളൂരുവിലെത്തി ഫ്‌ളിപ്കാര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാനും ഐപിഒ നീട്ടിവയ്ക്കാനും ഫര്‍ണര്‍ നിര്‍ദ്ദേശിച്ചതായി മണികണ്‍ട്രോള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഫോണ്‍പേയ്ക്ക് പിന്‍ഗാമി

വാള്‍മാര്‍ട്ടിന് നിക്ഷേപ പങ്കാളിത്തമുള്ള ഫോണ്‍പേയും അടുത്തിടെ ഐപിഒ നടപടികള്‍ നീട്ടിവച്ചിരുന്നു. ഫോണ്‍പേയില്‍ 71.8 ശതമാനം ഓഹരിപങ്കാളിത്തമാണ് വാള്‍മാര്‍ട്ടിനുള്ളത്. ഫ്‌ളിപ്കാര്‍ട്ടില്‍ 80 ശതമാനവും.

ഇന്ത്യയില്‍ നടത്തിയിരിക്കുന്ന നിക്ഷേപങ്ങള്‍ വിറ്റഴിക്കാന്‍ വാള്‍മാര്‍ട്ടിന് കാര്യമായ ധൃതിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണഗതിയില്‍ ഐപിഒ വഴി തങ്ങളുടെ ഓഹരിപങ്കാളിത്തം വിറ്റൊഴിവാക്കാന്‍ നിക്ഷേപക സ്ഥാപനങ്ങള്‍ ശ്രമിക്കാറുണ്ട്. ഫോണ്‍പേയുടെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും കാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കാന്‍ വാള്‍മാര്‍ട്ട് ഒരുക്കമാണെന്ന സൂചനയാണ് ഇത് നല്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട് 2025 സാമ്പത്തികവര്‍ഷം 1,494.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം 37 ശതമാനം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. 2024 സാമ്പത്തികവര്‍ഷം ആകെ നഷ്ടം 2,358.7 കോടി രൂപയായിരുന്നു.

Walmart is reportedly delaying Flipkart’s IPO plans to prioritize profitability and long-term growth, following a similar move by PhonePe

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com