വീണ്ടും വൻ സംഭാവന നൽകി വാറന്‍ ബഫറ്റ്; ബെർക് ഷെയർ ഹാത്ത്വേ ഓഹരികള്‍ വിറ്റത് 750 മില്യണ്‍ ഡോളറിന്

ശതകോടീശ്വരനായ നിക്ഷേപകനായ വാറന്‍ ബഫറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 750 മില്യണ്‍ ഡോളറിലധികം ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ ഓഹരികള്‍ സംഭാവന ചെയ്തു. തന്റെ സമ്പത്തിന്റെ 99 ശതമാനവും താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് വാറന്‍ ബഫറ്റ് ഒരിക്കല്‍ പറഞ്ഞിരുന്നു. നാല് ഫൗണ്ടേഷനുകള്‍ക്കാണ് ഈ തുക നല്‍കിയത്.

സൂസന്‍ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 1.5 മില്യണ്‍ ക്ലാസ് ബി ഓഹരികളും ഷെര്‍വുഡ് ഫൗണ്ടേഷന്‍, ഹോവാര്‍ഡ് ജി ബഫറ്റ് ഫൗണ്ടേഷന്‍, നോവോ ഫൗണ്ടേഷന്‍ എന്നിവയ്ക്ക് 300,000 ഓഹരികള്‍ വീതവും ബഫറ്റ് സംഭാവന ചെയ്തു.ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം നിലവില്‍ 110 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബഫറ്റ് ലോകത്തിലെ ആറാമത്തെ വലിയ സമ്പന്നനാണ്.
ഈയടുത്ത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് യുഎസിലെ ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകള്‍ക്ക് അദ്ദേഹം 123 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ഈ വര്‍ഷം ആദ്യം മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്റെ മുഴുവന്‍ സമ്പത്തും സംഭാവന ചെയ്യുമെന്നും സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഒഴിവാകുമെന്നും പറഞ്ഞിരുന്നു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it