വാറൻ ബഫറ്റ് നിശബ്ദനാകുന്നു, പടിയിറങ്ങുന്നത് ഇതിഹാസ നിക്ഷേപകൻ; ഓഹരി ഉടമകൾക്ക് വിടവാങ്ങൽ കത്ത്

പൈതൃകം സമ്പത്ത് സൃഷ്ടിക്കുന്നതിൽ മാത്രമല്ല, പങ്കുവെച്ച അറിവുകളിലും സുചിന്തിതമായ ജീവിതത്തിന്റെ ആത്മവിശ്വാസത്തിലുമാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു വിടവാങ്ങൽ കത്ത്
Warren Buffett
Image courtesy: x.com/WarrenBuffett, Canva
Published on

വാറൻ ബഫറ്റ് എന്ന ഇതിഹാസ നിക്ഷേപകൻ, ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (CEO) എന്ന പദവിയിൽ നിന്നുള്ള തന്റെ അവസാന കത്തിൽ, ഈ വർഷം അവസാനത്തോടെ പടിയിറങ്ങുന്നതോടെ താൻ "നിശ്ശബ്ദനാകും" എന്ന് ഓഹരി ഉടമകളെ അറിയിച്ചു. ഏകദേശം ആറ് പതിറ്റാണ്ടോളം കമ്പനിയെ നയിച്ച ബഫറ്റ്, 1965 മുതൽ കമ്പനിയുടെ വാർഷിക റിപ്പോർട്ടുകൾക്കൊപ്പം പ്രസിദ്ധീകരിച്ചിരുന്ന തന്റെ പ്രശസ്തമായ വാർഷിക കത്തുകൾ ഇനി എഴുതുകയില്ല.

എങ്കിലും, തന്റെ കുട്ടികൾക്കും ഓഹരി ഉടമകൾക്കും വേണ്ടിയുള്ള വ്യക്തിപരമായ താങ്ക്‌സ്ഗിവിംഗ് സന്ദേശം എല്ലാ വർഷവും തുടർന്നും അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പകരക്കാരനും ദീർഘവീക്ഷണവും

ബഫറ്റിന് ശേഷം ഗ്രെഗ് ആബെൽ സിഇഒ സ്ഥാനം ഏറ്റെടുക്കും. ഓഹരി ഉടമകൾക്ക് കത്തെഴുതുന്ന പാരമ്പര്യം ആബേൽ തുടരും. നമ്മുടെ നിരവധി ബിസിനസുകളെയും ഉദ്യോഗസ്ഥരെയും തന്നെക്കാൾ നന്നായി ആബേല്‍ മനസിലാക്കുന്നതായി 95 കാരനായ ബഫറ്റ് പ്രശംസിച്ചു. അടുത്ത നൂറ്റാണ്ടിൽ ബെർക്ക്‌ഷെയറിന് അഞ്ചോ ആറോ സിഇഒമാരെ മാത്രം ആവശ്യമുള്ളൂ എന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ ജീവകാരുണ്യ പ്രതിജ്ഞ

തന്റെ വിടവാങ്ങൽ കത്തിൽ, ബിസിനസ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വാർദ്ധക്യം എന്നിവയെക്കുറിച്ചുള്ള തന്റെ ചിന്തകൾ ബഫറ്റ് പങ്കുവെച്ചു. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ച അദ്ദേഹം, തന്റെ കൈവശമുള്ള ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ 149 ബില്യൺ ഡോളറിന്റെ ഓഹരികൾ സംഭാവന ചെയ്യുമെന്ന് അറിയിച്ചു.

ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ ഭാവിയിൽ തനിക്ക് ഇപ്പോഴും വലിയ പ്രതീക്ഷയുണ്ടെന്നും, നേതൃമാറ്റം സുഖകരമാകുന്നതുവരെ താൻ ക്ലാസ് എ ഓഹരികൾ നിലനിർത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ നാല് കുടുംബ ഫൗണ്ടേഷനുകൾക്ക് വിതരണം ചെയ്യുന്നതിനായി അദ്ദേഹം 1,800 എ ഓഹരികൾ (ഏകദേശം 1.35 ബില്യൺ ഡോളർ വിലമതിക്കുന്ന) 2,700,000 ബി ഓഹരികളാക്കി മാറ്റി.

ട്രില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ശേഷം, ബഫറ്റ് തന്റെ അവസാന വാക്കുകൾ കുറിച്ചുനിർത്തിയത് വിനയത്തോടെയാണ്. അദ്ദേഹത്തിന്റെ പൈതൃകം സമ്പത്ത് സൃഷ്ടിക്കുന്നതിൽ മാത്രമല്ല, പങ്കുവെച്ച അറിവുകളിലും സുചിന്തിതമായ ജീവിതത്തിന്റെ ശാന്തമായ ആത്മവിശ്വാസത്തിലുമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിടവാങ്ങൽ കത്ത്.

Warren Buffett announces retirement as Berkshire CEO, names Greg Abel successor, and donates $149 billion in shares.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com