

പ്രാചീനകാലം മുതല്‍ തന്നെ ഭാരതീയര്‍ സ്വര്‍ണം ഫിസിക്കല്‍ രൂപത്തിലാണ് വാങ്ങിവെച്ചിരുത്. കാലക്രമേണ ഡിജിറ്റല്‍ യുഗമായപ്പോള്‍ സ്വര്‍ണം ഡിജിറ്റലായി വാങ്ങിവെയ്ക്കുന്നതിന് നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങി. ഡിജിറ്റല്‍ സ്വര്‍ണം എന്ന് പറയുന്നത് സ്വര്‍ണം ഫിസിക്കലായി കൈവശം വെയ്ക്കാതെ ഡിജിറ്റലായി, അല്ലെങ്കില്‍ ഓണ്‍ലൈനായി വാങ്ങി സൂക്ഷിക്കുന്നതിനെയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ MKS PAMP ഗ്രൂപ്പും കേന്ദ്ര സര്‍ക്കാര്‍ മിനിരത്‌ന കമ്പനിയായ എംഎംടിസി ലിമിറ്റഡും (Metals and Minerals Trading Corporation of India Limited) തമ്മിലുള്ള സംയുക്ത സംരംഭമായ MMTC PAMP ആണ് ഇന്ത്യയില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വിതരണം ചെയ്യുന്ന ദാതാക്കള്‍. ഇതുവഴി നിക്ഷേപകര്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് (24k gold. 999.9) പരിശുദ്ധമായി വാങ്ങാനും വില്‍ക്കാനും സാധിക്കും. സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വില അനുസരിച്ച് ഗൂഗ്ള്‍ പേ, ഫോണ്‍ പേ തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് സ്വര്‍ണം ഡിജിറ്റലായി വാങ്ങാവുന്നതാണ്.
നിലവിലെ മാര്‍ക്കറ്റ് വിലയില്‍ തന്നെ ലളിതമായ പ്രക്രിയയിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം. ഇത്തരത്തിലുള്ള സ്വര്‍ണം മാര്‍ക്കറ്റ് വിലയില്‍ തന്നെ വില്‍ക്കാനും സാധിക്കും. പ്രതിദിന അടിസ്ഥാനത്തില്‍ ഒരു രൂപ മുതല്‍ സ്വര്‍ണം ഡിജിറ്റലായി വാങ്ങാനും ഇത് ഫിസിക്കല്‍ രൂപത്തില്‍ ലഭ്യമാക്കാനും ഇപ്പോള്‍ സംവിധാനമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുതിന് പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ട്. എന്തെന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡില്‍ സര്‍ക്കാര്‍ നിയന്ത്രണമില്ല.
അതുകൊണ്ട് സ്വര്‍ണ ദാതാവ് സ്ഥാപനം അടച്ചുപൂട്ടുകയോ, നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ സ്വര്‍ണം വില്‍പ്പന നടത്തി പണം ലഭ്യമാക്കാന്‍ പ്രയാസം അനുഭവപ്പെടാം. ഡിജിറ്റല്‍ ഗോള്‍ഡ് വിതരണം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകള്‍ പലപ്പോഴും പരിമിത കാലയളവിലേക്കാണ് സ്വര്‍ണം അവരുടെ സംവിധാനങ്ങളില്‍ സംഭരിക്കാന്‍ അനുവദിക്കുക. പ്രസ്തുത കാലയളവിന് ശേഷം ഒന്നുകില്‍ വില്‍ക്കേണ്ടി വന്നേക്കാം. അതല്ലെങ്കില്‍ ഫിസിക്കല്‍ ഡെലിവറി എടുക്കേണ്ടിവരും.
ആ സമയം നമുക്ക് പലതരത്തിലുള്ള ചെലവുകളും അധികമായി വരാം. സംഭരണ ചെലവുകള്‍, ട്രാന്‍സാക്ഷന്‍ ഫീസ്, കണ്‍വേര്‍ഷന്‍ ഫീസ് തുടങ്ങിയ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഇതില്‍ വന്നേക്കാം. സ്വര്‍ണം പാരമ്പര്യ സ്വത്തായി പോലും കൈമാറുന്ന ഇന്ത്യക്കാര്‍ക്ക് ഇതില്‍ സംഭരണത്തിന് സമയപരിമിതി ഉള്ളതിനാല്‍ തലമുറകളിലേക്ക് കൈമാറാന്‍ ആഗ്രഹിക്കുവര്‍ക്ക് ഒരു മികച്ച മാര്‍ഗമല്ല. കൂടാതെ സൈബര്‍ സുരക്ഷാസംബന്ധമായ അപകടസാധ്യതകളും പരിഗണിക്കേണ്ടതുണ്ട്. നിര്‍മിതബുദ്ധി ഉള്‍പ്പെടെ സജീവമായ ഈ കാലത്ത് ഹാക്കിംഗിനും മറ്റ് തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കും മറ്റും പെടാതെ നിക്ഷേപകര്‍ സൂക്ഷിക്കേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine