ഒരു ചതുരശ്രയടിക്ക് 2.82 ലക്ഷം, ആകെ വില 639 കോടി രൂപ! ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സ്വന്തമാക്കി ലീന!

സമ്പന്നരായ ബിസിനസുകാരുടെ ഇഷ്ട ലൊക്കേഷനാണ് മുംബൈ. അടുത്തിടെ മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ മുംബൈയില്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരുന്നു
ഒരു ചതുരശ്രയടിക്ക് 2.82 ലക്ഷം, ആകെ വില 639 കോടി രൂപ! ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സ്വന്തമാക്കി ലീന!
canva
Published on

ഇന്ത്യയിലെ വിലയേറിയ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമയെന്ന നേട്ടം ലീന ഗാന്ധി തിവാരിയെന്ന വനിതാ സംരംഭകയ്ക്ക് സ്വന്തം. മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്‌മെന്റ് 639 കോടി രൂപയ്ക്കാണ് ലീന സ്വന്തമാക്കിയത്.

ഫാര്‍മ കമ്പനിയായ യു.എസ്.വി ലിമിറ്റഡിന്റെ (USV Ltd) ചെയര്‍പേഴ്‌സനാണ് ഇവര്‍. ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയതില്‍ ഏറ്റവും വിലയേറിയ അപ്പാര്‍ട്ട്‌മെന്റാണ് ലീന സ്വന്തമാക്കിയത്.

ഒരു ചതുരശ്രയടിക്ക് 2.83 ലക്ഷം രൂപയാണ് ചെലവ്. ഈ ഇടപാട് പൂര്‍ത്തിയാക്കാന്‍ ജി.എസ്.ടി ഇനത്തില്‍ മാത്രം 63.90 കോടി രൂപ അടയ്‌ക്കേണ്ടി വന്നു. ഇതുംകൂടി ചേര്‍ത്ത് 703 കോടി രൂപയാണ് മൊത്തം ചെലവ്.

മെയ് 28നായിരുന്നു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായത്. 40 നിലയുള്ള ഫ്‌ളാറ്റില്‍ 32 മുതല്‍ 35 വരെയുള്ള നിലകളാണ് ലീന സ്വന്തമാക്കിയത്. ആകെ 22,572 ചതുരശ്രയടി വിസ്തീര്‍ണം.

ആരാണ് ലീന?

ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ മുന്‍നിരക്കാരാണ് യു.എസ്.വി ലിമിറ്റഡ്. 30,000 കോടി രൂപയാണ് ചെയര്‍പേഴ്‌സണായ ലീനയുടെ ആസ്തി. ഇത് 2023ലാണ് കണക്കാണ്. ഇന്ത്യയിലെ സമ്പന്ന വനിതകളില്‍ മുന്‍നിരയിലാണ് ലീന. 1961ല്‍ ഇവരുടെ മുത്തച്ഛനായ വിതാല്‍ ബാലകൃഷ്ണ ഗാന്ധിയാണ് യു.എസ്.വിക്ക് തുടക്കമിടുന്നത്.

ആന്റി ഡയബറ്റിക്, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബോംബെയില്‍ നിന്ന് ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും സ്വന്തമാക്കിയ ലീന കമ്പനി കാര്യങ്ങളില്‍ സജീവമാണ്. ഇവരുടെ ഭര്‍ത്താവായ പ്രശാന്ത് തിവാരിയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍.

ശതകോടീശ്വരുടെ ഇഷ്ട ലൊക്കേഷന്‍

സമ്പന്നരായ ബിസിനസുകാരുടെ ഇഷ്ട ലൊക്കേഷനാണ് മുംബൈ. അടുത്തിടെ മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ മുംബൈയില്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. 41.25 കോടി രൂപ മുടക്കിയാണ് കടലിന് അഭിമുഖമായി നില്‍ക്കുന്ന അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്.

4,500 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് ഈ ആഡംബര ഭവനം. വെസ്റ്റ് ബാന്ദ്രയിലെ പ്രൈം കാര്‍ട്ടര്‍ റോഡിലാണ് ഈ അപ്പാര്‍ട്ട്മെന്റ്. അതിസമ്പന്നരായ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ട്.

Leena Gandhi Tewari buys India's costliest apartment in Mumbai for ₹639 crore

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com