ലോകബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നീല്‍കാന്ത് മിശ്രയെ നിയമിച്ചു

ഐഐടി കാണ്‍പൂരില്‍ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്
ലോകബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നീല്‍കാന്ത് മിശ്രയെ നിയമിച്ചു
Published on

ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞനായ നീല്‍കാന്ത് മിശ്ര ലോകബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ് നിയമനത്തിന് അംഗീകാരം നല്കിയത്.

മൂന്ന് വര്‍ഷത്തേക്കാണ് ഈ പദവി. 2023 ഫെബ്രുവരി മുതല്‍ ഈ സ്ഥാനത്തിരിക്കുന്ന 1981 ബാച്ച് ഉത്തര്‍പ്രദേശ് കേഡറിലെ വിരമിച്ച ഐഎഎസ് ഓഫീസറായ പരമേശ്വരന്‍ അയ്യര്‍ക്ക് പകരക്കാരനായാണ് നീല്‍കന്ത് മിശ്ര ചുമതലയേല്‍ക്കുന്നത്.

ആരാണ് നീല്‍കാന്ത് മിശ്ര?

രാജ്യത്തെ എണ്ണം പറഞ്ഞ സാമ്പത്തികവിദഗ്ധരിലൊരാളാണ് അദ്ദേഹം. നിലവില്‍ ആക്‌സിസ് ബാങ്കിന്റെ ഗ്ലോബല്‍ റിസര്‍ച്ച് ഹെഡായും മുഴുവന്‍ സമയ ഡയറക്ടറായും പ്രവര്‍ത്തിക്കുകയായിരുന്നു.

ഐഐടി കാണ്‍പൂരില്‍ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) പാര്‍ട്ട്‌ടൈം ചെയര്‍പേഴ്‌സാണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലും പ്രധാന റോള്‍ വഹിച്ചിട്ടുണ്ട്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍, പതിനാറാം ധനകാര്യ കമ്മീഷന്‍, ഇന്ത്യന്‍ സെമികണ്ടക്ടര്‍ മിഷന്‍, ജിഎസ്ടി അനുബന്ധ കമ്മിറ്റികള്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഡോ. ഇ ശ്രീധരന്‍ ധനം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മന്ത്രി റോജി എം ജോണില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്,
വീഗാലാന്‍ഡ് ഹോംസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ബ്യൂമെറിക് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ധനകാര്യ വിദഗ്ധനും കോണ്‍ഫറന്‍സ് ചെയര്‍മാനുമായ വേണുഗോപാല്‍ സി ഗോവിന്ദ്, ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ എഡിറ്ററും അവാര്‍ഡ് ജൂറി അംഗവുമായ എം.കെ ദാസ്, എല്‍ഐസി മുന്‍ എംഡി സുശീല്‍ കുമാര്‍, ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ മരിയ ഏബ്രഹാം തുടങ്ങിയവര്‍ സമീപം.
Siddharth Balachandran, executive chairman and chief executive officer of Buimerc Corporation Ltd at Dhanam business summit and award nite
'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്' മുതല്‍ 'ക്രെഡിറ്റ് സുനാമി' വരെ; വാക്കുകള്‍ കൊണ്ട് വിപണിയെ നിയന്ത്രിച്ച അലന്‍ ഗ്രീന്‍സ്പാന്‍ 'ദി മാസ്‌ട്രോ' വിടവാങ്ങുമ്പോള്‍
കാന്‍ഡ് ട്യൂണ വിപണിയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് ടേസ്റ്റി നിബിള്‍സ്; മിലിന്ദ് സോമന്‍ ബ്രാന്‍ഡ് അംബാസിഡര്‍
logo
DhanamOnline
dhanamonline.com