

വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുന്നത് രാജ്യത്ത് മൊത്ത വിലക്കയറ്റത്തിന് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫെബ്രുവരിയിലെ ഡാറ്റ പ്രകാരം മൊത്ത വിലക്കയറ്റം (Wholesale price inflation) 2.38 ശതമാനമായി വര്‍ധിച്ചു. ജനുവരിയില്‍ ഇത് 2.31 ശതമാനമായിരുന്നു.
പാചക എണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍, ടെക്‌സ്റ്റൈല്‍ എന്നീ മേഖലകളിലുണ്ടായ വിലവര്‍ധനയാണ് മൊത്ത വിലക്കയറ്റ സൂചിക ഉയര്‍ത്തിയതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില 11.06 ശതമാനവും വെജിറ്റബിള്‍ ഓയിലിന്റെ വില 33.59 ശതമാനവും വര്‍ധിച്ചു. ഇതര പാനീയങ്ങളുടെ വിലയില്‍ 1.66 ശതമാനം വര്‍ധനയാണുണ്ടായത്.
ഉരുളക്കിഴങ്ങിന്റെ വിലയില്‍ ഗണ്യമായ കുറവുണ്ടായതാണ് വിലക്കയറ്റത്തിന്റെ ആഘാതം കുറച്ചത്. ജനുവരിയില്‍ 74.28 ശതമാനം ഉയര്‍ന്ന കിഴങ്ങ് വില കഴിഞ്ഞ മാസം 27.54 ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന ചില്ലറ വിലക്കയറ്റ കണക്കു പ്രകാരം വിലക്കയറ്റം 3.61 ല്‍ എത്തിയിരുന്നു. ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine