Begin typing your search above and press return to search.
കാര്‍ ലോണ്‍ കൊടുക്കുന്ന കമ്പനിയില്‍ വാക്‌സിന്‍ രാജകുമാരന്‍ നിക്ഷേപം നടത്തുന്നതെന്തിന്?
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്ന് ഇന്ത്യയുടെ വാക്‌സിന്‍ കിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന അദാര്‍ പൂനവാല നേരത്തെ ബാങ്കിംഗ് ഇതര ധനകാര്യ രംഗത്ത് ശക്തമായ നീക്കം നടത്തുന്നു. നേരത്തെ തന്നെ അദാര്‍ തലവനായുള്ള റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്‌സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനം രംഗത്ത് പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മാഗ്മ ഫിന്‍കോര്‍പ്പില്‍ നിക്ഷേപം നടത്തി ധനകാര്യ രംഗത്തും ശക്തമായ ചുവടുവയ്പ് നടത്തുകയാണ്. 3456 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 60 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക.
ബാങ്കിതര ധനകാര്യ രംഗത്ത് സജീവമായിരുന്ന മാഗ്മ ഫിന്‍കോര്‍പ്പിന് രണ്ടുവര്‍ഷം മുമ്പാണ് തങ്ങളുടെ തിളക്കം നഷ്ടപ്പെട്ടത്. ഇന്‍ഫ്രാസ്ട്രക്ചര്‍ കോംലോമറേറ്റ് IL&FS ന്റെ പതനത്തോടെയായിരുന്നു ഇത്. എന്നാല്‍ മാഗ്മയുടെ പേരുള്‍പ്പെടെ അടിമുടി മാറ്റാനുള്ള തീരുമാനവുമായാണ് അദാര്‍ രംഗത്തെത്തുന്നതെന്നാണ് വിവരം. പൂനവാല ഫിനാന്‍സ് എന്ന പേരിലേക്ക് കമ്പനിയെ പരിവര്‍ത്തനം നടത്താനുള്ള പദ്ധതിയിലാണ് അദാര്‍.
ഈ നീക്കം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പൂനവല്ല ഗ്രൂപ്പിന്റെ ധനകാര്യ വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുള്ളത് പോലെ മുന്‍ഗണനാ ഓഹരി അലോട്ട്മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടക്കുക.
കാറുകള്‍, വാണിജ്യ വാഹനങ്ങള്‍, ഭവനനിര്‍മാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയിലേറെ വായ്പ നല്‍കിയിട്ടുണ്ട് കമ്പനി എന്നാണ് വിവരം. മാഗ്മയുടെ നിലവിലുള്ള പ്രൊമോട്ടര്‍മാരായ സഞ്ജയ് ചമ്രിയ, മയങ്ക് പോദ്ദാര്‍ എന്നിവരും 250 കോടി രൂപ പമ്പ് ചെയ്യും.
പൂനവാല മൂലധന ഇന്‍ഫ്യൂഷനുശേഷം അവരുടെ ഓഹരി പങ്കാളിത്തം നേരത്തെ 24.5 ശതമാനത്തില്‍ നിന്ന് 13.3 ശതമാനമായി കുറയും.
Next Story
Videos