
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചൈന സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ചെലവു ചുരുക്കല്‍ വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശം നല്കി. യു.എസുമായുള്ള വ്യാപാരയുദ്ധവും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയും ചൈനീസ് സമ്പദ്‌രംഗത്തിന് കടുത്ത സമ്മര്‍ദമാണ് ഏല്പിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ഉദ്യോഗസ്ഥരോട് മദ്യത്തിനും സിഗരറ്റിനും ഭക്ഷണത്തിനുമായി അമിതമായി പണം ചെലവഴിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെലവു ചുരുക്കല്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് സമ്പദ്‌വ്യവസ്ഥ അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. പ്രതിസന്ധിയുടെ ആഴംകൂട്ടി യു.എസില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തുകയും ചെയ്തു. വ്യാപാരയുദ്ധത്തിന്റെ ഭാഗമായി യു.എസ് തീരുവ വര്‍ധിപ്പിച്ചത് ചൈനയെ വലിയ തോതില്‍ ബാധിച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പലതും വലിയ പ്രതിസന്ധി നേരിടുന്നതായും കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങിയെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിയല്‍ എസ്‌റ്റേറ്റ് രംഗം കടുത്ത പ്രതിസന്ധിയിലായത് ചൈനയ്ക്ക് വലിയ ക്ഷീണം ചെയ്തു. പ്രാദേശിക ഭരണകൂടങ്ങള്‍ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് ചെലവുചുരുക്കല്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ചൈനീസ് ഓഹരി വിപണിയില്‍ എഫ്.എം.സി.ജി കമ്പനികളുടെ ഓഹരികള്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച 1.7 ശതമാനം വരെ താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine