രണ്ടാഴ്ചയ്ക്കിടയില്‍ ഉയര്‍ന്നത് 13 ശതമാനം വരെ, ബജറ്റും വന്നെത്തുന്നു; റെയില്‍വേ ഓഹരികളില്‍ ശ്രദ്ധവയ്ക്കണമോ?

Indian Railways
Image : Indian Railways/X
Published on

ഡിസംബര്‍ അവസാനം ട്രെയിന്‍ യാത്ര നിരക്ക് ചെറിയ തോതില്‍ വര്‍ധിപ്പിച്ച ശേഷം റെയില്‍വേ ഓഹരികള്‍ കുതിപ്പിലാണ്. ഫെബ്രുവരിയില്‍ റെയില്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒരുങ്ങുകയാണ്. പ്രത്യേകമായി റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്ന രീതി നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം മാറ്റിയിരുന്നു.

അവസാന 10 വ്യാപാര ദിനങ്ങളില്‍ റെയില്‍വേ അനുബന്ധ ഓഹരികള്‍ 13 ശതമാനം വരെയാണ് കുതിച്ചത്. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് Ircon International ആണ്. ഓഹരിവിലയില്‍ 14 ശതമാനം കുതിപ്പ്. തൊട്ടുപിന്നില്‍ റെയില്‍ വികാസ് നിഗം ആണ്, 10 ശതമാനം കയറ്റമുണ്ടായി.

ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ്, ജൂപിറ്റര്‍ വാഗണ്‍സ് എന്നീ ഓഹരികള്‍ 9 ശതമാനം വീതവും ഉയര്‍ന്നു. അതേസമയം, ഐആര്‍സിടിസി ഓഹരികളില്‍ രണ്ട് ശതമാനം മാത്രമാണ് കഴിഞ്ഞ പത്തു വ്യാപാരദിനങ്ങളില്‍ കൂടിയത്.

ബജറ്റില്‍ അനുകൂലം

അടുത്ത ബജറ്റിലും റെയില്‍വേ പദ്ധതികള്‍ക്കായി വലിയ തുക മാറ്റിവയ്ക്കുമെന്ന സൂചനകള്‍ ശക്തമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റെയില്‍വേ അടിസ്ഥാന വികസന പദ്ധതികളില്‍ ശതകോടികളായി കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഈ പതിവ് അടുത്ത സാമ്പത്തികവര്‍ഷവും തുടരുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്കുന്ന സൂചന. റെയില്‍വേയുടെ അടിസ്ഥാന നിക്ഷേപം വര്‍ധിച്ചത് റെയില്‍ അനുബന്ധ ഓഹരികളിലും വലിയ കുതിപ്പിന് വഴിയൊരുക്കിയിരുന്നു.

വരുംദിവസങ്ങളില്‍ റെയില്‍വേ ഓഹരികള്‍ ശ്രദ്ധാകേന്ദ്രമായി മാറുമെന്ന് നിരീക്ഷകര്‍ പറയുന്നതിന് കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം-

നിരക്ക് വര്‍ധന- ബജറ്റിന് മുമ്പ് റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ചതിലൂടെ 600 കോടി രൂപ സമാഹരിക്കാമെന്ന് റെയില്‍വേ കരുതുന്നു. ബജറ്റില്‍ മറ്റൊരു ചാര്‍ജ് വര്‍ധനയ്ക്കും സാധ്യതയുണ്ട്.

കേന്ദ്ര ബജറ്റ്- മൂലധന നിക്ഷേപത്തില്‍ നടപ്പു സാമ്പത്തികവര്‍ഷത്തില്‍ നിന്ന് 10-12 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു.

റെയില്‍വേ നവീകരണത്തില്‍ നിര്‍ണായകമായിരിക്കും 2026-27 സാമ്പത്തികവര്‍ഷം. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും അടക്കമുള്ളവയുടെ പ്രഖ്യാപനവും ബജറ്റിനോട് അനുബന്ധിച്ച് പ്രതീക്ഷിക്കാം.

Railway stocks have surged by 13% in the last two weeks, with expectations of further growth ahead of the upcoming budget announcement

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com