വനിതാ സംരംഭകര്‍ക്ക് ഊര്‍ജ സംരക്ഷണ സെമിനാര്‍

ഊര്‍ജ സംരക്ഷണ രംഗത്ത് വനിതാ സംരംഭകര്‍ക്കും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി വനിതാ സംരംഭകര്‍ക്കായി ഊര്‍ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എനര്‍ജി സ്റ്റഡീസും ചേര്‍ന്നൊരുക്കിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംരംഭകയായ വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.വിജയലക്ഷ്മി ജി.പിള്ള ആണ്.

ഊര്‍ജം പാഴാക്കരുതെന്നും ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും വിജയലക്ഷ്മി വിശദമാക്കി. അപ്രതീക്ഷിതമായി സംരംഭകയാകേണ്ടിവന്ന സാഹചര്യവും അനുഭവ കഥയും ഡോ. വിജയലക്ഷ്മി വിശദമാക്കിയപ്പോള്‍ പങ്കെടുത്ത സെമിനാറില്‍ പങ്കെടുത്ത വനിതാ സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷയായിരുന്നു മുഖത്ത്.

സ്ത്രീത്വത്തിന്റെ കരുത്ത്

സ്ത്രീകള്‍ ലക്ഷ്യം വെച്ചാല്‍ ഏത് സംരംഭവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച സംരംഭര്‍ തങ്ങളുടെ അനുഭവ കഥകളിലൂടെ വിശദമാക്കി. എറണാകുളം വൈഎംസിഎയില്‍ നടന്ന സെമിനാര്‍ കെ.എസ്.ഇ.ബി ഓഫീസ് സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഹുസ്‌ന മുംതാസ് കെ.എ സെമിനാറില്‍ അധ്യക്ഷയായി. കെ.എസ്.ഇ.ബി ഓഫീസ് സോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം പ്രിയ സ്വാഗതം ആശംസിച്ചു.

അസിസ്റ്റന്റ് എന്‍ജിനീയര്‍ അരുണ്‍, കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍, വൈസ് പ്രസിഡന്റ് ശ്രീലത വി എന്നിവര്‍ ചേര്‍ന്ന് സെമിനാര്‍ അവതരിപ്പിച്ചു. എനര്‍ജി ഓഡിറ്റ്, വൈദ്യുതി താരിഫ് കണക്കാക്കുന്നത്, ബില്ലിംഗ്, പല ഉപഭോക്താക്കള്‍ക്ക് പല വൈദ്യുതി ഉപകരണങ്ങളില്‍ എങ്ങനെ വൈദ്യുതിയുടെ കണ്‍സംപ്ഷന്‍ നടക്കും എന്നതും വീട്ടാവശ്യത്തിനും വ്യവസായ ആവശ്യത്തിനുമുള്ള വൈദ്യുതിയുടെ ബില്ലിംഗ്, ഊര്‍ജ്ജ സംരക്ഷണ നിയമങ്ങള്‍, കേരള വൈദ്യുത രംഗത്തെ പ്രവണതകള്‍, ആഗോളതാപനം എങ്ങനെ, സോളാര്‍ ജനറേഷന്‍ എന്നിവയെല്ലാം വിശദമാക്കുന്നതായിരുന്നു സെമിനാര്‍.

സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ഊര്‍ജ സംരക്ഷണ, വൈദ്യുതോപഭോഗ വിഷയങ്ങള്‍ സംബന്ധിച്ച സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്ന സെഷനുണ്ടായിരുന്നു. സെമിനാറില്‍ 52 വനിതാ സംരംഭകര്‍ പങ്കെടുത്തു. കെ.എസ്.ഇ.ബി ജില്ലാ കമ്മിറ്റി, ഖജാന്‍ജി ഷീല ജോര്‍ജ് നന്ദി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it