

കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകള്‍ക്കായി വണ്ടര്‍ല ഏര്‍പ്പെടുത്തിയ പരിസ്ഥിതി-ഊര്‍ജ സംരക്ഷണ പുരസ്‌കാരങ്ങള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിതരണം ചെയ്തു.
തൃശൂര്‍ കുന്നംകുളത്തെ എക്സല്‍ പബ്‌ളിക് സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി 50,000 രൂപ കരസ്ഥമാക്കി. കോട്ടയം പെരുന്ന എസ്.എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം കൂനമ്മാവിലെ ചാവറ ദര്‍ശന്‍ സി.എം.ഐ പബ്‌ളിക് സ്‌കൂള്‍ എന്നിവ രണ്ടാം സ്ഥാനത്തിനുള്ള 25,000 രൂപയും സ്വന്തമാക്കി.
മൂന്നാം സ്ഥാനം നേടിയ തമിഴ്നാട് മധുരയിലെ എം.എന്‍.യു.ജെ നാടാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ മുഹമ്മയിലെ കെ.ഇ. കാര്‍മ്മല്‍ സെന്‍ട്രല്‍ സ്‌കൂള്‍, തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവ 15,000 രൂപ നേടി. ഇതിനുപുറമേ വിജയികളായ എല്ലാ സ്‌കൂളുകള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മികച്ച അദ്ധ്യാപകര്‍ യഥാക്രമം 20,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെ നേടി. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ജിജി പി. ജെയിംസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം പാങ്ങോട് കെ.വി.യു.പി.എസിലെ എ.എം. അന്‍സാരി രണ്ടാം സ്ഥാനവും വയനാട് വൈത്തിരി ജവഹര്‍ നവോദയയിലെ കെ.എം. അസ്‌കര്‍ അലി മൂന്നാം സ്ഥാനവും നേടി.
വണ്ടര്‍ല ഹോളിഡേയ്സ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ്, വണ്ടര്‍ല കൊച്ചി പാര്‍ക്ക് ഹെഡ് എം.എ. രവികുമാര്‍, എച്ച്.എസ്.ഇ അസിസ്റ്റന്റ് മാനേജര്‍ ഗിഗറിന്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine