ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക്! വണ്ടര്‍ലായുടെ അഞ്ചാമത്തെ പ്രോജക്ട് ഡിസംബര്‍ രണ്ടിന് ചെന്നൈയില്‍ തുറക്കും

ഹൈ ത്രില്‍, കിഡ്സ്, ഫാമിലി, വാട്ടര്‍ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകള്‍ ചെന്നൈ പാര്‍ക്കിലുണ്ടാകും
image: @wonderla/fb
image: @wonderla/fb
Published on

ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടര്‍ലാ പാര്‍ക്ക് ഡിസംബര്‍ രണ്ടിന് തുറക്കും. പ്രതിദിനം 6,500 സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള പാര്‍ക്കില്‍ ഹൈ ത്രില്‍, കിഡ്‌സ്, ഫാമിലി, വാട്ടര്‍ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. 1,489 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയല്‍ കാര്‍ഡുമായെത്തുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പുകള്‍ക്കും സീസണുകള്‍ക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്. ഈ വരുന്ന ഡിസംബര്‍ ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് വിശിഷ്ടാത്ഥികളും ചേര്‍ന്ന് പാര്‍ക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ രണ്ടിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

പതിറ്റാണ്ടുകള്‍ നീണ്ട ഒരു സ്വപ്നത്തിന്റ സാക്ഷാത്കാരമാണ് വണ്ടര്‍ലാ ചൈന്നൈയെന്ന് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇത് സഫലമായത്. ഇന്ത്യയിലെ ഏറ്റവും നൂതനമായ അമ്യൂസ്‌മെന്റ പാര്‍ക്കാണ് ഇതെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ സര്‍ഗ്ഗാത്മകത, സംസ്‌കാരം എന്നിവയുടെ പ്രതിഫലനമായിരിക്കണം വണ്ടര്‍ലാ ചെന്നൈ എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.

ക്ഷേത്രങ്ങളിലെ കൊത്തുപണികളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നത്. ഈ പാര്‍ക്കിലെ ഓരോ കോണും ആ കഥകള്‍ നിങ്ങളോട് പറയും. ദക്ഷിണേന്ത്യയിലുടനീളം ഞങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുക എന്നതിനൊപ്പം വിനോദ സഞ്ചാരരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലുമുള്ള തമിഴ്നാടിന്റെ പുരോഗമന കാഴ്ചപ്പാടിനോടുള്ള ഞങ്ങളുടെ മതിപ്പു പ്രകടിപ്പിക്കുക കൂടിയാണ് ഈ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരത്തിലധികം തൊഴില്‍ അവസരം

വണ്ടര്‍ലാ ചെന്നൈയില്‍ ആയിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയ്ക്കും പ്രദേശവാസികള്‍ക്കും ഗുണപ്രദമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോയാണ് ഈ പദ്ധതിക്ക് വഴിയൊരുക്കിയത്. വിനോദ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിലുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഇത് ഊട്ടിയുറപ്പിക്കുന്നു. രാജ്യത്ത് അതിവേഗം വളരുന്ന ടൂറിസം രംഗത്തും വിനോദ മേഖലയിലും ശക്തമായ കാല്‍വയ്പ്പിന് വഴിയൊരുങ്ങുകയും ചെയ്യും.

പ്രവേശന ടിക്കറ്റുകള്‍ https://bookings.wonderla.com/ എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. പാര്‍ക്കിലെ കൗണ്ടറുകളില്‍ നിന്ന് നേരിട്ടു വാങ്ങാനും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 044-35024222, 044-35024242.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com