യു.എ.ഇയില്‍ കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഇനി കമ്പനി താമസമൊരുക്കണം

താമസ സൗകര്യങ്ങളുടെ നിലവാരം മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിക്കും
യു.എ.ഇയില്‍ കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഇനി  കമ്പനി താമസമൊരുക്കണം
Published on

യു.എ.ഇയില്‍ ഇനി കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് കമ്പനിയുടെ വക താമസ സൗകര്യം. 1500 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ഉത്തരവിട്ടു. നിലവില്‍ അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികൾ നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അപകടത്തില്‍ നിന്ന് രക്ഷ

തീപിടിത്തം തടയുന്നതിനുള്ള പരിശീലനം ഉള്‍പ്പെടെ തൊഴിലിന്റെ അപകട സാധ്യതകളും അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുന്‍പ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം എന്ന് നിര്‍ദേശമുണ്ട്. അപകടത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ അറിയാവുന്നവരും കമ്പനിയില്‍ ഉണ്ടാകണം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന മറ്റ് അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് കമ്പനി സുരക്ഷയും സംരക്ഷണവും ഒരുക്കണം.

നിലവാരം വേണം

നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണ കമ്പനിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. യു.എ.ഇ തൊഴില്‍ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോട് കൂടിയതും നിലവാരമുള്ളതും ആയിരിക്കണം തൊഴിലാളികള്‍ക്ക് അവുവദിക്കുന്ന താമസ സൗകര്യം.  നിലവാരം മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

ലംഘിച്ചാല്‍ നടപടി

തൊഴിലാളി താമസ കേന്ദ്രങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകും. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ തൊഴിലാളികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com