കോവിഡൊന്നും ഒരു പ്രശ്‌നമേയല്ല, വരുമാനം ഇരട്ടിയോളം ഉയര്‍ത്തിയ 10 ശതകോടീശ്വരന്മാര്‍ ഇവരാണ്

10 പേരും ചേര്‍ന്ന് ഇക്കാലയളവില്‍ ഒരു ദിവസം സമ്പാദിച്ചത് 1.3 ബില്യണ്‍ ഡോളറാണ്
കോവിഡൊന്നും ഒരു പ്രശ്‌നമേയല്ല, വരുമാനം ഇരട്ടിയോളം ഉയര്‍ത്തിയ 10 ശതകോടീശ്വരന്മാര്‍ ഇവരാണ്
Published on

കോവിഡിനെ തുടര്‍ന്ന് ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴും ഇതൊക്കെ എന്ത് എന്ന മട്ടില്‍ ആയിരുന്നു ലോകത്തിലെ ഏറ്റവും ധനികരായ ആ 10 പേര്‍. 2020 മാര്‍ച്ചില്‍ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം വരുമാനത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഇക്കൂട്ടത്തില്‍ പലരും സ്വന്തമാക്കിയത്. കൊവിഡില്‍ ലോക ജനസംഖ്യയുടെ 99 ശതമാനത്തിന്റെയും വരുമാനം ഇടിഞ്ഞപ്പോഴാണ് ഇവരുടെ നേട്ടം.

2020 മാര്‍ച്ചിന് ശേഷം 1,016 ശതമാനത്തിന്റെ വര്‍ധനവാണ് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ വരുമാനത്തിലുണ്ടായത്. ആമസോണിന്റെ ജെഫ് ബസോസിനെ പിന്തള്ളി മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായതും ഇക്കാലയളവിലാണ്. ഓഹരി വിപണിയിലെ ടെസ്‌ലയുടെ പ്രകടനമാണ് മസ്‌കിന് നേട്ടമായത്.

ഫോബ്‌സ് ബില്യണയര്‍ പട്ടികയെ അടിസ്ഥാനമാക്കി ഓക്‌സ്ഫാം ഗ്രൂപ്പാണ് വരുമാനം ഇരട്ടിയോളം ഉയര്‍ത്തിയ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച് 294.2 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്ഥി. ജഫ് ബസോസിന്റെ സമ്പത്ത് 67 ശതമാനമാണ് ഇക്കാലയളവില്‍ ഉണ്ടായത്. 202.6 ബില്യണ്‍ ഡോളറാണ് ബസോസിന്റെ സമ്പത്ത്. എല്‍വിഎംഎച്ച് ഉടമകളായ ബര്‍ണാഡ് അര്‍നോള്‍ട്ട്& ഫാമിലിയുടെ സമ്പത്തില്‍ 130 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. 187.7 ബില്യണ്‍ ഡോളറാണ് ഈ കുടുംബത്തിന്റെ ആസ്ഥി.

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യം 37 ശതമാനം ഉയര്‍ന്ന് 137.4 ബില്യണിലെത്തി. ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യത്തില്‍ 101 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 117.7 ബില്യണ്‍ ഡോളറാണ് സുക്കര്‍ബര്‍ഗിന്റെ സമ്പത്ത്. 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് വാറന്‍ ബഫറ്റ് നേടിയത്. 101.5 ബില്യണ്‍ ഡോളറാണ് ബഫറ്റിന്റെ ആസ്ഥി.

ആദ്യ പത്തിലുള്ള മറ്റ് ശതകോടീശ്വരന്മാര്‍ (തുക ബില്യണില്‍)
  • ലാറി എലിസണ്‍- $ 125.7 ( വളര്‍ച്ച 99%)
  • ലാറി പേജ് - $ 122.8 (125%)
  • സെര്‍ജി ബ്രിന്‍- $118.3 (125%)
  • സ്റ്റീവ് ബാല്‍മെര്‍ -$104.4 ( 85%)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com