കേരളത്തിലെ വീടുകളിലും സോളാര്‍ വിപ്ലവത്തിന് വേഗം കൂടും; ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ ₹35,000 കോടിയുടെ മെഗാ പാക്കേജ്

2026 ഡിസംബറോടെ 75 ലക്ഷം വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
rooftop solar
Image courtesy: Canva
Published on

കേരളത്തിലടക്കം ഗാര്‍ഹിക റൂഫ്‌ടോപ്പ് സോളാര്‍ (Rooftop Solar) മേഖലയ്ക്ക് വന്‍ കുതിപ്പേകാന്‍ ലോകബാങ്കിന്റെ വന്‍ സാമ്പത്തിക പാക്കേജ്. ഇന്ത്യന്‍ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഏകദേശം 35,000 കോടിയിലധികം രൂപയുടെ ധനസഹായമാണ് ലോകബാങ്ക് ലഭ്യമാക്കുക. വെള്ളിയാഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ലോകബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉയര്‍ന്ന വൈദ്യുതി നിരക്കും വേനല്‍ക്കാലത്തെ ലോഡ്‌ഷെഡ്ഡിംഗ് ഭീഷണിയും നേരിടുന്ന കേരളത്തിലെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് സോളാറിലേക്ക് മാറാന്‍ ഈ പാക്കേജ് വലിയ തുണയാകും.

കേന്ദ്ര സര്‍ക്കാരിന്റെ പ്രമുഖ പദ്ധതിയായ 'പിഎം സൂര്യഘര്‍: മുഫ്ത് ബിജിലി യോജന' (PM Surya Ghar: Muft Bijli Yojana) കൂടുതല്‍ വേഗത്തിലാക്കാന്‍ ഈ സഹായം വലിയ പങ്കുവഹിക്കും. നിലവില്‍ തന്നെ റൂഫ്‌ടോപ്പ് സോളാര്‍ ഇന്‍സ്റ്റാളേഷനുകളില്‍ മികച്ച മുന്നേറ്റം നടത്തുന്ന കേരളത്തിന്, കൂടുതല്‍ വായ്പകളും സബ്സിഡികളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഈ ആഗോള ഫണ്ട് സഹായിച്ചേക്കും.

ലക്ഷ്യം ഡിസംബറോടെ 75 ലക്ഷം വീടുകള്‍

വ്യാവസായിക അടിസ്ഥാനത്തിലുള്ള സോളാര്‍ പദ്ധതികള്‍ രാജ്യത്ത് അതിവേഗം വളരുമ്പോഴും, വീടുകളുടെ മുകളിലുള്ള സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷനുകള്‍ വിചാരിച്ചത്ര വേഗത്തിലായിരുന്നില്ല. ഇത് മറികടക്കാനാണ് 2024 ഫെബ്രുവരി 13ന് 75,021 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ കേന്ദ്ര സര്‍ക്കാര്‍ 'പിഎം സൂര്യഘര്‍: മുഫ്ത് ബിജിലി യോജന' ആരംഭിച്ചത്. ഒരു കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുകയാണ് അന്തിമ ലക്ഷ്യം.

നിലവില്‍ ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്ത് 40 ലക്ഷം സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിക്കായി 65 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും 2026 ഡിസംബറോടെ 75 ലക്ഷം വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തിലെ ഈ ലക്ഷ്യത്തിനൊപ്പം കേരളത്തിലെ സോളാര്‍ അപേക്ഷകളുടെ വേഗത കൂട്ടാനും ഈ ഫണ്ട് വിനിയോഗിക്കും.

ഹരിത ഊര്‍ജത്തിലേക്ക് കേരളവും ഇന്ത്യയും

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ റൂഫ്‌ടോപ്പ് സോളാര്‍ മേഖലയെ ലോകബാങ്ക് പിന്തുണയ്ക്കുന്നുണ്ടെന്ന് ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടര്‍ പോള്‍ പ്രൊസി പറഞ്ഞു. ഇതുവരെ 2 ബില്യണ്‍ ഡോളറിലധികം സമാഹരിക്കാന്‍ ലോകബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ സോളാര്‍ ഉത്പാദന ശേഷി 500 മെഗാവാട്ടില്‍ നിന്നും 27 ജിഗാവാട്ടിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചു.

The World Bank has approved around ₹35,000 crore in financing to accelerate India's rooftop solar programme, potentially benefiting households in Kerala

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

solar projects
rooftop solar
rooftop solar
പുരപ്പുറത്തു നിന്ന് സോളാര്‍ പാനല്‍ ഓളപ്പരപ്പിലേക്ക്! ഡാമിലെ വെള്ളത്തിനു മുകളിലും വൈദ്യുതി ഉല്‍പാദനം, വമ്പന്‍ നീക്കവുമായി ഇന്ത്യ, എന്താണ് പുതിയ പദ്ധതി?
logo
DhanamOnline
dhanamonline.com